ADVERTISEMENT

ഹരാരെ ∙ സിംബാബ്‌വെയ്ക്കെതിരെ  രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷൻ എറിഞ്ഞ ത്രോ മിഡ്‌വിക്കറ്റിൽ ഫീൽഡ് ചെയ്‍ത അ‌ക്‌സർ‌ പട്ടേലിന്റെ ദേഹത്ത് കൊണ്ടത് ആരാധകരെ ഞെട്ടിച്ചു. പന്ത്  മുതുകത്ത് കൊണ്ടതിനു പിന്നാലെ അക്‌സർ പകച്ച് ഇഷാനെ തിരിഞ്ഞു നോക്കുന്നതും ഇഷാൻ കൈ ഉയർത്തി ക്ഷമ ചോദിക്കുന്നതും വിഡിയോയിൽ കാണാം. ദീപക് ഹൂഡ എറിഞ്ഞ 28–ാം ഓവറിലാണ് സംഭവം. ഓവറിലെ രണ്ടാം പന്ത് ഇഷാൻ ഫീൽഡ് ചെയ്‌ത  ഡീപ് സ്ക്വയർ ലെഗ് ഏരിയയിലേക്ക് പോകുകയും ഉടൻ തന്നെ ഇഷാൻ പന്ത് കലക്‌ട് ചെയ്‌ത് ത്രോ ചെയ്യുകയായിരുന്നു. ത്രോയിൽ നിന്ന് രക്ഷപ്പെടാൻ അക്‌സർ ശ്രമിക്കുന്നതിനിടെയാണ് പന്ത് മുതുകത്ത് തട്ടിയതും താരം പകച്ച് ഇഷാനെ തിരഞ്ഞു നോക്കിയതും. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്‌തു.

പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരെ അഞ്ചു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. അടുത്ത മത്സരം തിങ്കളാഴ്ച നടക്കും. സിംബാബ്‍വെ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 25.4 ഓവറിൽ ലക്ഷ്യം കണ്ടു. 3 ഉജ്വല ക്യാച്ചുകളും ഒരു റണ്ണൗട്ടുമായി ആദ്യം വിക്കറ്റ് കീപ്പിങ്ങിൽ തിളങ്ങുകയും  39 പന്തിൽ പുറത്താകാതെ 43 റൺസ് നേടുകയും ചെയ്‌ത മലയാളി താരം സഞ്ജു സാംസൺ,  3 വിക്കറ്റ് നേടിയ ശാർദൂൽ ഠാക്കൂർ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. 

English Summary: Ishan Kishan hits Axar Patel with throw, spinner gets angry - Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com