ADVERTISEMENT

ലണ്ടൻ∙ മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നിനൊപ്പം നിൽക്കുന്ന ഇൻസ്റ്റഗ്രാം പ്രൊഫൈൽ ചിത്രം നീക്കി ഐപിഎൽ സ്ഥാപകൻ ലളിത് മോദി. ഇൻസ്റ്റ ബയോയിൽ ഉണ്ടായിരുന്ന സുസ്മിതയെക്കുറിച്ചുള്ള പരാമർശവും ലളിത് മോദി നീക്കി. ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ചു സമൂഹമാധ്യങ്ങളിൽ ചർച്ചകൾ സജീവമായി.

ജൂലൈയിൽ, മാലദ്വീപിലേക്കുള്ള വിനോദയാത്രയുടെയും സുസ്മിതയ്ക്കൊപ്പം സന്തോഷനിമിഷങ്ങൾ പങ്കിടുന്നതിന്റെയും ചിത്രങ്ങൾ പങ്കുവച്ചാണ് ഇന്ത്യ വിട്ട ഐപിഎൽ സ്ഥാപകൻ ലളിത് മോദി, സുസ്മിത സെന്നും താനും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. സുസ്മിതയ്ക്കൊപ്പമുള്ള പഴയകാലചിത്രങ്ങളും ഒപ്പം നൽകി.

പുതിയ തുടക്കം, പുതിയ ജീവിതം എന്നു പറഞ്ഞായിരുന്നു പ്രണയ പോസ്റ്റ്. വിവാഹം കഴിഞ്ഞിട്ടില്ലെന്നും അതും ഉടൻ നടക്കുമെന്നു പ്രതീക്ഷിക്കുന്നെന്നും ഇൻസ്റ്റഗ്രമിലെ തുടർപോസ്റ്റിൽ വിശദീകരിക്കുകയും ചെയ്തു. മാത്രമല്ല, സുസ്മിതയ്ക്കൊപ്പമുള്ള ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കുകയും ബയോയിൽ താരത്തിന്റെ പേര് ഉൾപ്പെടുത്തുകയും ചെയ്തു.

സുസ്‌മിത സെന്നും ലളിത് മോദിയും
സുസ്‌മിത സെന്നും ലളിത് മോദിയും

"Founder @iplt20 INDIAN PREMIER LEAGUE - finally starting a new life with my partner in crime. My love @sushmitasen47." എന്നായിരുന്നു ലളിത് മോദിയും ഇൻസ്റ്റ ബയോ. എന്നാൽ ചൊവ്വാഴ്ച രാവിലെ മുതൽ ഇതിൽ മാറ്റം വന്നു. ‘‘Founder @iplt20 INDIAN PREMIER LEAGUE - Moon’’ എന്നാണ് പുതിയ ബയോ. സുസ്മിതയ്ക്കൊപ്പമുള്ള ചിത്രത്തിനു പകരം ദേശീയപതാകയുടെ പശ്ചാത്തലത്തിലുള്ള സോളോ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കുകയും െചയ്തു.

ഇരുവരും പ്രണയബന്ധം അവാനിപ്പിച്ചെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ അഭ്യൂഹങ്ങളോട് ലളിത് മോദിയോ സുസ്മിത സെന്നോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ബിസിസിഐയിൽനിന്ന് ആജീവനാന്ത വിലക്കു ലഭിച്ച ലളിത് മോദി (58) പിന്നാലെ ഇന്ത്യ വിട്ടിരുന്നു. ആദ്യ ഭാര്യ മിണാൽ സാഗ്രാനിയിൽ മകനും മകളുമുണ്ട്. രണ്ടു ദത്തുപുത്രിമാരുടെ അമ്മയായ സുസ്മിത (46), മോഡൽ റഹ്മാൻ ഷോളുമായി 3 വർഷത്തെ ബന്ധം പിരിഞ്ഞത് കഴിഞ്ഞ ഡിസംബറിലാണ്.

English Summary: Lalit Modi Drops Sushmita Sen's Mention In Insta Bio, Changes Profile Pic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com