ADVERTISEMENT

ദുബായ് ∙ വിരാട് കോലി രോഹിത് ശർമയ്ക്കൊപ്പം തുടർന്നുള്ള പരമ്പരകളിൽ ഓപ്പൺ ചെയ്യുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അസ്വസ്ഥത പ്രകടിപ്പിച്ച് ഇന്ത്യൻ താരം കെ.എൽ. രാഹുൽ. ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്? പുറത്തിരിക്കണോ എന്ന്  കെ.എൽ രാഹുൽ മാധ്യമപ്രവർത്തകനോടു ചോദിച്ചതായി സ്‌പോർട്‌സ് മാധ്യമം റിപ്പോർട്ട് ചെയ്‌തു. ഓപ്പണറുടെ റോളിലെത്തിയാണ് രാജ്യാന്തര ട്വന്റി20യുടെ ചരിത്രത്തിൽ അഫ്ഗാനിസ്ഥാനെതിരെ പിറക്കുന്ന ആദ്യ സെഞ്ചറി കോലി സ്വന്തം പേരിലാക്കിയത്. 

 ‘‘ വിരാട് സ്‌കോർ ചെയ്യുന്നത് ഞങ്ങൾക്ക് ബോണസാണ്. കഴിഞ്ഞ രണ്ട്, മൂന്ന് പരമ്പരകളിലായി ബാറ്റിങ് മെച്ചപ്പെടുത്താൻ കോലി ശ്രമിക്കുകയാണ് ഇപ്പോഴാണ് ഫലം കണ്ടത്. ഓപ്പണറായി കളിച്ചാൽ മാത്രമേ സെഞ്ചറി നേടാനാവു എന്നില്ല. മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യുമ്പോഴും സെഞ്ചറി നേടാൻ കഴിയും. ടീം എന്ത് റോൾ ആണ് കോലിയിൽ നിന്ന് ആവശ്യപ്പെടുന്നത് എന്നതിൽ ആണ് കാര്യം. കോലിയെ പോലെയുള്ള ഒരു താരം ഫോമിലേക്ക് തിരികെ എത്തിയതിൽ സന്തോഷം. അടുത്ത കളിയിൽ ചിലപ്പോൾ കോലിയെ മറ്റൊരു ദൗത്യമാകും ടീം ഏൽപ്പിക്കുക. അതിനാൽ ഇത്തരം ചോദ്യങ്ങൾക്ക് പ്രസ‍ക്‌തിയില്ല’–വാർത്താ സമ്മേളനത്തിൽ കെ.എൽ രാഹുൽ പറഞ്ഞു. 

രാജ്യാന്തര ട്വന്റി20യിൽ തന്റെ ആദ്യ സെഞ്ചുറി, ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്നീ നേട്ടങ്ങളും ഈ പ്രകടനത്തിലൂടെ കോലി സ്വന്തമാക്കി. 2017ൽ ഇൻഡോറിൽ ശ്രീലങ്കയ്‌ക്കെതിരെ 118 റൺസ് നേടിയ രോഹിത് ശർമയുടെ റെക്കോർഡാണ് കോലി മറികടന്നത്. രാജ്യാന്തര ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കറിനു ശേഷം (100) ഏറ്റവും കൂടുതൽ സെഞ്ചറികളെന്ന ഓസീസ് മുൻ താരം റിക്കി പോണ്ടിങ്ങിന്റെ (71) റെക്കോർഡിനൊപ്പമെത്താനും കോലിക്കായി.

English Summary: Rahul irritated by question on Kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com