ADVERTISEMENT

തിരുവനന്തപുരം∙ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിനു കാണികള്‍ കുറയും. നാൽപതിനായിരം കാണികളെ പ്രവേശിപ്പിക്കാവുന്ന സ്റ്റേഡിയത്തില്‍ കസേരകള്‍ തകരാറിലായതിനെ തുടര്‍ന്നു കാണികളുടെ എണ്ണം വെട്ടിക്കുറയ്ക്കും. ടിക്കറ്റ് വില്‍പന നാളെ ആരംഭിക്കും.

ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ദക്ഷിണാഫ്രിക്കന്‍ ടീം അവരുടെ ആദ്യ മത്സരമാണു കാര്യവട്ടത്ത് കളിക്കുക. ടി20 ആവേശത്തിന് പത്തുദിവസം മാത്രം ബാക്കി നില്‍ക്കെ സ്റ്റേഡിയം മത്സരത്തിനു സജ്ജമായി. മൈതാനത്തു പുതിയ പുല്ല് വെച്ചുപിടിപ്പിച്ചു. പിച്ചും സജ്ജമായി. അവസാന റോളിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്.

മത്സരത്തിന് കാണികളെ കഴിഞ്ഞ മത്സരങ്ങളിലെ പോലെ പ്രവേശിപ്പിക്കാനാവുകയില്ല. നിലവിലുള്ള കസരേകള്‍ കുറേയേറെ തകരാറിലായതിനാല്‍ കാണികളുടെ എണ്ണത്തില്‍ മൂവായിരം മുതല്‍ അയ്യായിരം പേരുടെ കുറവു വരും. ഈ അവസ്ഥയില്‍ നശിച്ചുകിടന്നിരുന്ന കസേരകളില്‍ കുറേയേറെ അറ്റകുറ്റപ്പണി നടത്തി. ടിക്കറ്റ് നിരക്കു നാളെ പ്രഖ്യാപിക്കുമെന്ന് കെഎസിഎ അറിയിച്ചു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ശക്തമാണ് ദക്ഷിണാഫ്രിക്കന്‍ നിര. ഏഷ്യാകപ്പില്‍ പുറത്തായ ഇന്ത്യക്കാകട്ടേ ലോകകപ്പിനു മുന്നോടിയായുള്ള സുപ്രധാന പരമ്പരയുമാണ്. വിരാട് കോഹ്‍ലി ഫോം വീണ്ടെടുത്തത് ടീമിന് ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. നാളെ സുരേഷ് ഗോപി ടിക്കറ്റിന്‍റെ ആദ്യ വിൽപന നിര്‍വഹിക്കും. രാജസ്ഥാന്‍ റോയല്‍സിന്‍റെയും ഇന്ത്യന്‍ എ ടീമിന്‍റെയും ക്യാപ്റ്റനായ സഞ്ജു സാംസണെ ടിക്കറ്റ് വിൽപന വേദിയില്‍ ആദരിക്കും.

English Summary: Karyavattom stadium ready for India-South Africa twenty20 match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com