ബാറ്റിങ്ങിൽ എവിടേയും ഇറങ്ങാൻ ആത്മവിശ്വാസമുണ്ട്, താരങ്ങൾക്കിടയിൽ മത്സരം: സഞ്ജു സാംസൺ

sanju-samson-1248
സഞ്ജു സാംസൺ. Photo: FB@SanjuSamson
SHARE

ചെന്നൈ∙ കഴിഞ്ഞ കുറച്ചുവർഷങ്ങളായി വ്യത്യസ്ത റോളുകളിൽ കളിക്കാനാണു ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ടീമിൽ ഏതു സ്ഥാനത്ത് ബാറ്റിങ്ങിന് ഇറങ്ങാനും തനിക്ക് ആത്മവിശ്വാസമുണ്ടെന്നും സഞ്ജു സാംസൺ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ന്യൂസീലൻ‌ഡ് എ ടീമിനെതിരായ മത്സരത്തിനായി ചെന്നൈയിലെത്തിയതായിരുന്നു സഞ്ജു. ടീമിന്റെ ക്യാപ്റ്റനാണു സഞ്ജു സാംസൺ.

‘‘വ്യത്യസ്തമായ ചുമതലകളിലും സ്ഥാനങ്ങളിലും കളിക്കാനാണു കുറച്ചു വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബാറ്റിങ് ക്രമത്തിൽ ഏതു സ്ഥാനത്തു കളിക്കാനും എനിക്ക് ആത്മവിശ്വാസമുണ്ട്. ഒരു സ്ഥാനത്തു സ്ഥിരമായി നിൽക്കാനാകില്ല. ഞാനൊരു ഓപ്പണറാണ് അല്ലെങ്കിൽ ഫിനിഷറാണ് എന്നൊന്നും ആളുകളോടു പറയാൻ സാധിക്കില്ല. പല സ്ഥാനങ്ങളിൽ തിളങ്ങാനുള്ള ശ്രമം എന്റെ കളി രീതിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്’’– സഞ്ജു സാംസൺ വ്യക്തമാക്കി.

‘‘ഇന്ത്യൻ ടീമിൽ ഒരു ഇടം കണ്ടെത്തുകയെന്നതു തന്നെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ടീമംഗങ്ങൾക്കുള്ളിൽതന്നെ മത്സരമുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ എന്റെ പ്രകടനത്തില്‍ ശ്രദ്ധിക്കേണ്ടതു പ്രധാനമാണ്. ഇപ്പോഴുള്ള എന്റെ പ്രകടനത്തിൽ തൃപ്തിയുണ്ട്. ഇനിയും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇന്ത്യൻ ടീമംഗങ്ങളുടെ മികവ് അവിശ്വസനീയമാണ്. അത് ഓരോ താരങ്ങളെയും നിലവാരം ഉയർത്താൻ സഹായിക്കും. അവസരം ലഭിക്കുമ്പോഴെല്ലാം നല്ല പ്രകടനം നടത്താനാണു ശ്രമിക്കുന്നത്. ’’– സഞ്ജു സാംസൺ പ്രതികരിച്ചു.

English Summary: You can't tell people "I am an opener or I am a finisher": Samson

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}