രോഹിത് (20 പന്തിൽ 46*) ‘ഹിറ്റ്’ ആയി; ഓസീസിനെ ആറു വിക്കറ്റിന് തകർത്ത് ഇന്ത്യ

rohit-sharma-vs-australia-23
രോഹിത് ശർമയുടെ ബാറ്റിങ്. ചിത്രം: Twitter/ BCCI
SHARE

നാഗ്പുർ∙ നനഞ്ഞ ഔട്ട്ഫീൽഡിനെ തുടർന്ന് ഓവർ ചുരുക്കിയെങ്കിലും ആവേശം ഒട്ടും കുറയാത്ത മത്സരത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം. എട്ട് ഓവറായി ചുരുക്കിയ രണ്ടാം ട്വന്റി20 മത്സരത്തിൽ ഓസീസ് ഉയർത്തിയ 91 റൺസ് വിജയലക്ഷ്യം 7.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ  ഇന്ത്യ മറികടന്നു.

ക്യാപ്റ്റൻ രോഹിത് ശർമയുടെ (20 പന്തിൽ 46*) തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ഇതോടെ പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ ജയമായി. മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ ഓസീസ് ജയിച്ചിരുന്നു. അവസാന മത്സരം ഞായറാഴ്ച ഹൈദരാബാദിൽ നടക്കും.

കെ.എൽ.രാഹുൽ (6 പന്തിൽ 10), വിരാട് കോലി (6 പന്തിൽ 11), സൂര്യകുമാർ യാദവ് (പൂജ്യം), ഹാർദിക് പാണ്ഡ്യ (9 പന്തിൽ 9), ദിനേഷ് കാർത്തിക് (2 പന്തിൽ 10*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.

∙ വെൽഡൻ വെയ്ഡ്

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ, അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 90 റൺസെടുത്തത്. മാത്യൂ വെയ്‌ഡ് (20 പന്തിൽ 43*), ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (15 പന്തിൽ 31) എന്നിവരാണ് ഓസീസിനായി തിളങ്ങിയത്. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ രണ്ടു വിക്കറ്റും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ഓവറിൽ ഓപ്പണർ കാമറൂർ ഗ്രീനിനെ (4 പന്തിൽ 5) വിരാട് കോലിയും അവസാന ഓവറിൽ സ്റ്റീവൻ സ്മിത്തിനെ (5 പന്തിൽ 8) ഹർഷൽ പട്ടേലും റണ്ണൗട്ടാക്കുകയായിരുന്നു. ഗ്ലെൻ മാക്‌സ്‌വെൽ‌ (പൂജ്യം), ടിം ഡേവിഡ് (2) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.

Axar-Patel-vs-aus
ടിം ഡേവിഡിന്റെ വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലിന്റെ ആഹ്ലാദം. ചിത്രം: Twitter/ BCCI

∙ ടോസ് ഇന്ത്യയ്ക്ക്

ടോസ് ലഭിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നനഞ്ഞ ഔട്ട് ഫീൽഡിനെ തുടർന്ന് രണ്ടേമുക്കാൽ മണിക്കൂർ വൈകിയാണ് ടോസ് ഇട്ടത്. മൂന്ന് ഇൻസ്പെൻഷനുകൾക്കുശേഷം എട്ട് ഓവറായി ചുരുക്കി മത്സരം നടത്താൻ അംപയർമാർ തീരുമാനിക്കുകയായിരുന്നു. രണ്ട് ഓവറാണ് പവർപ്ലേ. ഒരു ബോളർക്ക് പരമാവധി രണ്ട് ഓവർ മാത്രമെ എറിയാനാകൂ.

മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യ, രണ്ടു മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് എന്നിവർ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചപ്പോൾ ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവർ പുറത്തായി. ഓസീസ് ടീമിലും രണ്ടു മാറ്റങ്ങളുണ്ട്. നാഥാൻ എല്ലിസ്, ജോഷ് ഇംഗ്ലിഷ് എന്നിവർക്കു പകരം ഡാനിയൽ സാംസ്, സീൻ ആബട്ട് എന്നിവർ ടീമിലെത്തി.

പ്ലേയിങ് ഇലവൻ

ഇന്ത്യ: കെ.എൽ.രാഹുൽ, രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്ഷർ പട്ടേൽ, ഹർഷൽ പട്ടേൽ, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചെഹൽ

ഓസ്‌ട്രേലിയ: ആരോൺ ഫിഞ്ച്, കാമറൂൺ ഗ്രീൻ, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, സീൻ ആബട്ട്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിൻസ്, ഡാനിയൽ സാംസ്, ആദം സാംപ, ജോഷ് ഹേസൽവുഡ്

English Summary: India vs Australia, 2nd T20I - Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}