ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനു വേദിയാകുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം കഴിയുന്നതു വരെ വൈദ്യുതിക്കു ജനറേറ്റർ മാത്രം ആശ്രയം. സ്റ്റേഡിയത്തിലെ ഇലക്ട്രിക് പാനൽ തകരാറിലാണെന്നു കണ്ടെത്തിയതിനാൽ കെഎസ്ഇബി വൈദ്യുതി ബന്ധം വിഛേദിച്ചതാണു കാരണം.

സ്റ്റേഡിയം നിർമിച്ചു പരിപാലിക്കുന്ന കെഎസ്എഫ്എൽ (കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡ്) 2.36 കോടി രൂപ കുടിശിക വരുത്തിയതിനെത്തുടർന്നു കഴിഞ്ഞ13ന് കെഎസ്ഇബി ഇവിടുത്തെ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. പരസ്പര ധാരണയിലെത്തിയതിനെത്തുടർന്ന് പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചപ്പോഴാണ് ഇലക്ട്രിക് പാനലിൽ തകരാർ കണ്ടെത്തിയത്.

ഹൈ ടെൻഷൻ ലൈനിൽ നിന്നുള്ള കണക്‌ഷൻ നൽകുന്നതിനിടെ സ്റ്റേഡിയത്തിലെ ഇലക്ട്രീഷ്യന് ഗുരുതരമായി പരുക്കേറ്റു. ഇതോടെയാണു വൈദ്യുതി ബന്ധം വീണ്ടും കെഎസ്ഇബി വിഛേദിച്ചത്. പാനൽ മാറ്റി സ്ഥാപിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇപ്പോഴില്ലെന്നാണു കെഎസ്എഫ്എലിന്റെ നിലപാട്.

മത്സരം നടക്കുന്ന ദിവസം ഇടതടവില്ലാതെ വൈദ്യുതി വേണമെന്നതിനാൽ ജനറേറ്റർ ഉപയോഗിച്ചാണു സ്റ്റേഡിയത്തിൽ വൈദ്യുതി എത്തിക്കുക. അതുവരെയുള്ള ദിവസങ്ങളിലും ജനറേറ്റർ തന്നെ മതിയെന്നാണു കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. സെപ്റ്റംബർ 28നാണ് മത്സരം.

English Summary: India vs South africa T20 Greenfield stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com