‘ഓഹ്.. മണവാളൻ തഗ്... പൊളി’ എന്ന് സഞ്ജു; ‘ഗുഡ് വൈബ്സ് ചേട്ടാ’ എന്ന് രാഹുൽ

sanju-samson-kl-rahul
സഞ്ജു സാംസണും കെ.എൽ.രാഹുലും (ചിത്രത്തിന് കടപ്പാട്: Sportzpics)
SHARE

മുംബൈ ∙ മൊഹാലിയിൽ ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ട്വന്റി20യിൽ അർധസെഞ്ചറി നേടി തിളങ്ങിയതിനു പിന്നാലെ ഇന്ത്യൻ താരം കെ.എൽ.രാഹുൽ ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോയ്ക്കു താഴെ താരങ്ങളുടെ കമന്റുകളുടെ ബഹളമാണ്. യുവരാജ് സിങ്ങും ക്രുനാൽ പാണ്ഡ്യയുമെല്ലാം കമന്റടിച്ച ഈ പോസ്റ്റിലെ ഹിറ്റ് കമന്റ് മലയാളി താരം സഞ്ജു സാംസണിന്റേതാണ്.

‘ഓഹ്... മണവാളൻ തഗ്... പൊളി’ എന്നായിരുന്നു രാഹുലിന്റെ വിഡിയോയ്ക്ക് സഞ്ജുവിന്റെ കമന്റ്. ഇതിനു രാഹുൽ കുറിച്ച മറുപടിയും പൊളിച്ചതോടെ സംഭവം ആരാധകർ ഏറ്റെടുത്തു.

‘‘ഗുഡ് വൈബ്സ് ചേട്ടാ’ എന്നായിരുന്നു സഞ്ജുവിനു രാഹുലിന്റെ മറുപടി.

മൊഹാലിയിൽ നടന്ന ഒന്നാം ട്വന്റി20യിൽ 35 പന്തുകൾ നേരിട്ട രാഹുൽ നാലു ഫോറും മൂന്നു സിക്സും സഹിതം 55 റൺസാണ് നേടിയത്. 20 ഓവറിൽ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തെങ്കിലും, മത്സരം നാലു വിക്കറ്റിനു തോറ്റിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നാഗ്പുരിൽ നടക്കും.

English Summary: KL Rahul's Reply To Sanju Samson's Comment On His Instragram Video Is Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}