ബിസിസിഐ തിരഞ്ഞെടുത്തത് ഏറ്റവും മികച്ച ടീമിനെ, 2007 ആവർത്തിക്കും: ശ്രീശാന്ത്

HIGHLIGHTS
  • ഇന്ത്യയുടെ പ്രഥമ ട്വന്റി20 ലോകകപ്പ് വിജയത്തിന്റെ 15–ാം വാർഷികം ഇന്ന്
  • ഇന്ത്യൻ‌ ടീം ഇത്തവണ വീണ്ടും ലോകകപ്പ് നേടുമെന്ന് എസ്.ശ്രീശാന്ത്
sreesanth-1
ശ്രീശാന്ത്
SHARE

ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പിനായുള്ള ഒന്നര പതിറ്റാണ്ടു നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് രോഹിത് ശർമയും സംഘവും ഇത്തവണ കപ്പടിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുൻ‌ ഇന്ത്യൻ‌ താരം എസ്.ശ്രീശാന്ത്. ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടത്തിന്റെ 15–ാം വാർ‌ഷിക ദിനമാണിന്ന്. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിൽ എം.എസ്.ധോണിയുടെ നേതൃത്വത്തിൽ കിരീടം നേടിയ ടീമിൽ ശ്രീശാന്തും അംഗമായിരുന്നു.

ഈ വർഷമാദ്യം ആഭ്യന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ച ശ്രീശാന്ത്, വെറ്ററൻ താരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ലീഗിൽ കളിക്കുന്നുണ്ട്.

‘‘ട്വന്റി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ‌ ടീമിന്റെ ബോളിങ്ങിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഏറ്റവും മികച്ച ടീമിനെയാണ് ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നത്. 2007ലെ ലോകകപ്പിൽ ആരും വലിയ സാധ്യത കൽപിക്കാതിരുന്ന ഇന്ത്യൻ ടീമാണ് വിജയിച്ചത്’’ – ശ്രീശാന്ത് പറഞ്ഞു.

7 വർഷത്തെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റിലേക്കു തിരിച്ചെത്തുകയെന്നതു വലിയ വെല്ലുവിളിയായിരുന്നു. വിലക്കിന്റെ സമയങ്ങളിൽ സിനിമകളിൽ അഭിനയിക്കുന്ന തിരക്കിലായിരുന്നു. അവിടെ സിക്സ് പാക്ക് ശരീരമാണ് വേണ്ടത്. എന്നാൽ ക്രിക്കറ്റ് താരത്തിന്റെ ഫിറ്റ്നസ് അതിൽ നിന്നു വ്യത്യസ്തമാണ്. ഡാൻസിനെക്കാളും സിനിമയെക്കാളും മുൻഗണന നൽകുന്നത് ക്രിക്കറ്റിനാണെന്നും ശ്രീശാന്ത് പറഞ്ഞു.

English Summary: Sreesanth on T20 world cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA