സസ്പെൻസ് ‘പൊളിച്ച്’ എം.എസ്. ധോണി; അവതരിപ്പിച്ചത് പുതിയ ബിസ്കറ്റ്

ms-dhoni
എം.എസ്. ധോണി വാർത്താ സമ്മേളനത്തിൽ. Photo: OreoIndia
SHARE

മുംബൈ∙ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കു വാർത്താ സമ്മേളനം നടത്തി പ്രധാനപ്പെട്ടൊരു വാർത്ത പുറത്തുവിടുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ എം.എസ്. ധോണി കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഒടുവില്‍ ആ വാർത്ത എത്തി. പുതിയ ബിസ്കറ്റാണ് ധോണി വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചത്.

ധോണി ഇന്ത്യന്‍ പ്രീമിയർ ലീഗിലെ കളി നിർത്തുമോയെന്ന ആശങ്കയുമായെത്തിയ ആരാധകർക്കും ഇതോടെ ആശ്വാസമായി. 2014ലാണ് എം.എസ്. ധോണി ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. മൂന്നു വർഷത്തിനു ശേഷം 2017ൽ ഏകദിന, ട്വന്റി20 ക്യാപ്റ്റൻ സ്ഥാനങ്ങൾ ഒഴിഞ്ഞു. 2020 ഓഗസ്റ്റ് 15ന് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിന് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാൽ രവീന്ദ്ര ജഡേജയിൽനിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു വീണ്ടും ചെന്നൈ നായകനായി.

English Summary: MS Dhoni ends suspense, features in new advertisement for biscuit brand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}