പ്രവേശനം 4.30 മുതൽ; മാസ്ക് നിർബന്ധം

rohit-manorama-rs-gopan
ചിരിച്ചു ജയിക്കാം: തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിനായുള്ള പരിശീലനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും (ഇടത്). ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
SHARE

തിരുവനന്തപുരം ∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിനായി കാണികൾക്കു കാര്യവട്ടം സ്റ്റേഡിയത്തിലേക്കു പ്രവേശനം ഇന്നു വൈകിട്ട് 4.30 മുതൽ. മാസ്ക് ധരിക്കണമെന്നു നിർബന്ധമാണ്.

മറ്റു നിർദേശങ്ങൾ:

> ടിക്കറ്റുകളിൽ ഏതു ഗേറ്റ് വഴിയാണു പ്രവേശനമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ആ വഴി മാത്രമേ പ്രവേശനം അനുവദിക്കൂ.

> ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡോ അതിന്റെ പകർപ്പോ കൊണ്ടു വരണം. ടിക്കറ്റ് ബുക്ക് ചെയ്ത ആളുടെ മാത്രം തിരിച്ചറിയൽ കാർഡ് മതിയാകും. ടിക്കറ്റ് > സ്കാൻ ചെയ്യുന്നതിനൊപ്പം തിരിച്ചറിയൽ കാർഡ് കൂടി പരിശോധിച്ചേ ഉള്ളിലേക്കു കടത്തി വിടൂ.

>  കുപ്പികൾ, വടി, കൊടി തോരണങ്ങൾ, കുട, കറുത്ത കൊടി, എറിയാൻ പറ്റുന്ന സാധനങ്ങൾ, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയവ അനുവദിക്കില്ല. > മദ്യപിച്ചോ മറ്റു ലഹരി ഉപയോഗിച്ചോ എത്തുന്നവരെ പ്രവേശിപ്പിക്കില്ല.

> പുറത്തു നിന്നു കൊണ്ടു വരുന്ന ഭക്ഷണസാധനങ്ങളും വെള്ളവും അനുവദിക്കില്ല. ഭക്ഷണവും വെള്ളവും ഗാലറിയിലെ കുടുംബശ്രീയുടെ ഉൾപ്പെടെയുള്ള കൗണ്ടറുകളിൽ നിന്നു വാങ്ങാം. നഗരസഭയുടെ അംഗീകാരത്തോടെ വില നിശ്ചയിച്ചിട്ടുണ്ട്.

> അകത്തു കയറിയ ശേഷം ഒരിക്കൽ പുറത്തിറങ്ങിയാൽ വീണ്ടും പ്രവേശനം അനുവദിക്കില്ല.

English Summary: India Vs South Africa T20 2022: Face Masks Compulsory For Spectators

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}