ദീപക് ഹൂഡയും പാണ്ഡ്യയും പുറത്ത്; ശ്രേയസ് അയ്യരും ഉമേഷ് യാദവും ട്വന്റി20 ടീമിൽ

shreyas-iyer
ശ്രേയസ് അയ്യർ
SHARE

മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിൽ ശ്രേയസ് അയ്യർ, ഉമേഷ് യാദവ്, ഷഹബാദ് അഹമ്മദ് എന്നിവരെ ഉൾപ്പെടുത്തി ബിസിസിഐ. നടുവിനു പരുക്കേറ്റ ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡയ്ക്കു പകരമാണ് അയ്യരെ ടീമിലെടുത്തത്. ചികിത്സയുടെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഹൂഡ ഇപ്പോഴുള്ളതെന്ന് ബിസിസിഐ അറിയിച്ചു.

‘‘ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവരും എൻസിഎയിലുണ്ട്. അർഷ്ദീപ് സിങ് തിരുവനന്തപുരത്ത് ടീമിനൊപ്പം ചേരും.’’– ബിസിസിഐ അറിയിച്ചു. കോവിഡ് ബാധിതനായ മുഹമ്മദ് ഷമി കളിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി. പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച രാത്രി കാര്യവട്ടത്തു നടക്കും. ട്വന്റി20 ലോകകപ്പിനു മുൻപ് ടീം ഇന്ത്യയുടെ അവസാന ട്വന്റി20 പരമ്പരയ്ക്കാണ് ഇന്നു തുടക്കമാകുന്നത്.

ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, രവിചന്ദ്രൻ അശ്വിൻ, യുസ്‍വേന്ദ്ര ചെഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേല്‍, ദീപക് ചാഹർ, ജസ്പ്രീത് ബുമ്ര. ഉമേഷ് യാദവ്, ശ്രേയസ് അയ്യർ, ഷഹബാസ് അഹമ്മദ്.

English Summary: India vs South Africa: Shreyas Iyer, Shahbaz Ahmed And Umesh Yadav Added To Squad, Deepak Hooda Out With Injury

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}