‘സഞ്ജു സാംസണ് ടീം ഇന്ത്യയുടെ പദ്ധതികളിൽ കൃത്യമായ സ്ഥാനം; വരും മത്സരങ്ങൾ കളിക്കുമെന്ന് ഗാംഗുലി

sanju-samson-ganguly-1248
സഞ്ജു സാംസൺ, സൗരവ് ഗാംഗുലി
SHARE

തിരുവനന്തപുരം ∙ ലോകകപ്പ് ടീമിൽ ഇടംനേടാനായില്ലെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിലുണ്ടാകുമെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ‘സഞ്ജു സാംസൺ മികച്ച താരമാണ്. സഞ്ജുവിന് ഇന്ത്യൻ ടീമിന്റെ പ്രോജക്ടുകളിൽ കൃത്യമായ സ്ഥാനമുണ്ട്. അദ്ദേഹം നന്നായി കളിക്കുന്നുണ്ട്–’ ഗാംഗുലി പറഞ്ഞു. കേരളത്തെക്കുറിച്ച് എക്കാലവും മികച്ച ഓർമകളാണുള്ളതെന്നും ആദ്യമായി ഇന്ത്യൻ ടീമിന്റെ നായകനായത് കേരളത്തിൽ വച്ചാണെന്നും ഗാംഗുലി ഓർമിച്ചു. സ്വകാര്യ ആവശ്യത്തിനായി വർഷങ്ങൾക്കു മുൻപു തിരുവനന്തപുരത്തു വന്നിട്ടുണ്ട്. ഈ നഗരം മനോഹരമാണ്. കഴിഞ്ഞ തവണ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യൻ ടീം കളിച്ചപ്പോൾ തിരുവനന്തപുരത്ത് എത്താൻ കഴിഞ്ഞിരുന്നില്ല. റൊട്ടേഷൻ പോളിസി അനുസരിച്ച് കേരളത്തിലേക്കു കൂടുതൽ മത്സരങ്ങൾ എത്തിക്കാൻ ശ്രമിക്കുമെന്നും ഗാംഗുലി പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഓഫിസ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

English Summary: Sourav Ganguly About Sanju Samson's Role in the Indian Team

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}