ട്വന്റി20 ലോകകപ്പ് ജേതാക്കൾക്ക് 13 കോടി രൂപ

dubai-cricket-stadium
ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം. ചിത്രം: വാം.
SHARE

ദുബായ് ∙ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾക്കു സമ്മാനമായി ലഭിക്കുക 16 ലക്ഷം യുഎസ് ഡോളർ (ഏകദേശം 13 കോടി രൂപ). രണ്ടാം സ്ഥാനക്കാർക്ക് ഇതിന്റെ പകുതി തുക ( 8ലക്ഷം ഡോളർ – ഏകദേശം 6.5 കോടി രൂപ)യും പാരിതോഷികം ലഭിക്കുമെന്ന് ഐസിസി അറിയിച്ചു. 16 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ സെമിയിൽ തോൽക്കുന്ന 2 ടീമുകൾക്ക് 4 ലക്ഷം ഡോളർ വീതം (3.25 കോടി രൂപ വീതം) ലഭിക്കും. ആകെ 56 ലക്ഷം യുഎസ് ഡോളറാണ് ലോകകപ്പിന്റെ സമ്മാനത്തുക. സൂപ്പർ 12 ഘട്ടത്തിൽ പുറത്താകുന്ന 8 ടീമുകൾക്ക് 70,000 യുഎസ് ഡോളർ വീതമാണ് (ഏകദേശം 57 ലക്ഷം രൂപ വീതം) ലഭിക്കുക. ആദ്യ റൗണ്ടിൽത്തന്നെ പുറത്താകുന്ന ടീമുകൾക്ക് 40,000 യുഎസ് ഡോളറും (32.5 ലക്ഷം രൂപ) സമ്മാനത്തുക ലഭിക്കും. ഒക്ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്ട്രേലിയയിലാണു ലോകകപ്പ്.

English Summary: ICC T20 World Cup Winner To Get Over ₹13 Crore In Prize Money

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA