‘ലോകകപ്പിലെ ആശങ്ക സൂര്യയുടെ ഫോം..’; രസികൻ മറുപടി, പൊട്ടിച്ചിരിച്ച് രോഹിത്

rohit-sharma-photo-by-dan-mullan-getty-images)
രോഹിത് ശർമ (ഫയൽ ചിത്രം)
SHARE

ഇൻഡോർ∙ നർമം കലർന്ന മറുപടി നൽകുന്നതിൽ ക്യാപ്റ്റൻ രോഹിത് ശർമ കഴിഞ്ഞേ മറ്റൊരാളുള്ളൂ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ. ഇന്ത്യ– ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 മത്സരത്തിനു ശേഷം സംസാരിക്കവേയാണ് സ്വയം ചിരിച്ചും അവതാരകനെ ചിരിപ്പിച്ചുമുള്ള രോഹിത്തിന്റെ മറുപടി. 

ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കുറിച്ച് ക്യാപ്റ്റൻ രോഹിത്തിനുള്ള ആശങ്കകൾ എന്തൊക്കെയാണെന്നാണ് അവതാരകനായ മുൻ ക്രിക്കറ്റ് താരം മുരളി കാർത്തിക് ചോദിച്ചത്. ഇതിന് രോഹിത് നൽകിയ മറുപടി ഇങ്ങനെയും: ആശങ്കകളെ കുറിച്ച് സംസാരിക്കുമ്പോൾ , ഒരുപാട് കാര്യങ്ങൾ നമ്മൾ സംസാരിക്കേണ്ടതുണ്ട്. അതിൽ പ്രധാന ആശങ്ക സൂര്യയുടെ ഫോമാണ്. മറുപടി പറയുമ്പോൾ രോഹിത്തിന് ചിരിയടക്കാനാവുന്നില്ലായിരുന്നു. മറുപടി പറഞ്ഞ് രോഹിത് പൊട്ടിച്ചിരിച്ചു. ഇതു കേട്ട മുരളി കാർത്തിക്കും ചിരിച്ചുകൊണ്ട് ‘ഞാൻ കരുതി അതായിരിക്കും നിങ്ങളുടെ ഏറ്റവും ചെറിയ ആശങ്ക’ എന്നു പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ മികച്ച പ്രകടനത്തിലൂടെ പ്ലയർ ഓഫ് ദി സീരീസായ താരമാണ് സൂര്യകുമാർ യാദവ്. മൂന്നു മത്സരങ്ങളിലായി 119 റൺസാണ് സൂര്യ അടിച്ചെടുത്തത്. ആദ്യ രണ്ടു മത്സരങ്ങളിലും അർധസെഞ്ചറി തികച്ച സൂര്യ മൂന്നാം മത്സരത്തിൽ എട്ടു റൺസെടുത്തു പുറത്തായി. മികച്ച ഫോമിലുള്ള സൂര്യയുടെ ഫോമിനെക്കുറിച്ചാണ് തന്റെ ആശങ്കയെന്ന് രോഹിത്തിന്റെ മറുപടിയാണ് ചിരിപടർത്തിയത്. 

English Summary: "Surya's Form": Rohit Sharma's Sarcastic Answer On Biggest Concerns Ahead of T20 World Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}