ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെ ഞെട്ടിച്ച് തായ്‌‍ലൻ‌ഡ്; അവസാന ഓവറിൽ നാലു വിക്കറ്റ് ജയം

thailand-batting-1248
പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ തായ്‍ലൻഡ് താരങ്ങളുടെ ബാറ്റിങ്. PHoto: FB@ACC
SHARE

ധാക്ക∙ ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റിൽ പാക്കിസ്ഥാനെ ഞെട്ടിച്ച് തായ്‌ലൻഡ്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ നാലു വിക്കറ്റുകൾക്കാണ് തായ് ടീമിന്റെ വിജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 116 റൺസാണു നേടിയത്. ഓപ്പണർ സിദ്ര അമീന്റെ അർധ സെഞ്ചറിയാണു പാക്കിസ്ഥാൻ സ്കോർ 100 കടത്തിയത്.

64 പന്തുകൾ നേരിട്ട സിദ്ര 56 റൺസെടുത്തു പുറത്തായി. റൺസ് വഴങ്ങുന്നതിൽ പിശുക്കു കാണിച്ച തായ് ബോളർമാർക്കു മുന്നിൽ പാക്കിസ്ഥാൻ വനിതകൾ ചെറിയ സ്കോറിലൊതുങ്ങുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റ് നഷ്ടത്തിൽ തായ്‍ലൻഡ് വിജയലക്ഷ്യത്തിലെത്തി. മത്സരം അവസാനിക്കാൻ ഒരു പന്ത് ബാക്കി നിൽക്കെയാണ് തായ് വനിതകൾ വിജയറൺസ് കുറിച്ചത്.

തായ്‍ലൻഡ് ഓപ്പണർ നതാകൻ ചന്തമിന്റെ അർധസെഞ്ചറി പ്രകടനമാണ് അവരെ വിജയവഴിയിലേക്കു നയിച്ചത്. 51 പന്തിൽ 61 റൺസെടുത്ത താരം 19–ാം ഓവറിൽ റണ്ണൗട്ടാകുകയായിരുന്നു. തുടര്‍ന്ന് നതായ ബൂചാതം (മൂന്ന് പന്തിൽ മൂന്ന്), റോസെനൻ കനോ (അഞ്ച് പന്തിൽ ഒൻപത്) എന്നിവർ ചേർന്ന് തായ്‍ലൻഡിനായി വിജയ റൺസ് കുറിച്ചു. ഏഷ്യാ കപ്പിൽ രണ്ടു മത്സരങ്ങൾ തോറ്റ തായ് ടീമിന്റെ ആദ്യ വിജയമാണിത്. പാക്കിസ്ഥാന്റെ ആദ്യ തോൽവിയും. മൂന്നു മത്സരങ്ങളും ജയിച്ച് ആറു പോയിന്റുമായി ഇന്ത്യയാണു പട്ടികയിൽ ഒന്നാമത്. പാക്കിസ്ഥാൻ രണ്ടാം സ്ഥാനത്തുണ്ട്.

English Summary:  Thailand upset Pakistan in stunning result in Women's Asia Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}