ADVERTISEMENT

ഇസ്‍ലാമബാദ്∙ കഴിഞ്ഞ 12 മാസത്തിനിടയിലെ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ തുടർന്ന് ഇന്ത്യൻ‌ ടീം പാക്കിസ്ഥാനെ ബഹുമാനിച്ചു തുടങ്ങിയെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. കഴിഞ്ഞ വർഷം യുഎഇയിൽ‌ നടന്ന ട്വന്റി20 ലോകകപ്പിലേയും ഏഷ്യാ കപ്പിലേയും മത്സരങ്ങൾ പരാമര്‍ശിച്ചാണ് റമീസ് രാജയുടെ പ്രതികരണം. മൂന്നു കളികളിൽ രണ്ടെണ്ണം പാക്കിസ്ഥാൻ ജയിച്ചപ്പോൾ ഒന്നിൽ ഇന്ത്യയും വിജയികളായി.

‘‘ കഴിവിനും പ്രതിഭയ്ക്കും അധികമായി മാനസികമായ സ്വാധീനമുള്ള മത്സരങ്ങളാണ് അവ. കരുത്തും മാനസികമായ ഏകാഗ്രതയും തോറ്റുകൊടുക്കില്ലെന്ന വാശിയുമുണ്ടെങ്കിൽ ക്രിക്കറ്റിൽ ഏതു ടീമിനും എത്ര വലിയ വമ്പൻമാരെയും തോൽപിക്കാം. ഇന്ത്യയ്ക്കെതിരായ മത്സരങ്ങളിൽ പാക്കിസ്ഥാൻ ടീമിനെ തോൽക്കാൻ സാധ്യതയുള്ളവരായാണു പരിഗണിക്കുക. എന്നാലിപ്പോൾ വൈകിയാണെങ്കിലും ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കാൻ തുടങ്ങി. കാരണം പാക്കിസ്ഥാന് ഇന്ത്യയെ തോൽപിക്കാനാകില്ലെന്ന ഒരു ചിന്ത അവർക്കുണ്ടായിരുന്നു.’’– റമീസ് രാജ ഒരു പാക്കിസ്ഥാൻ മാധ്യമത്തോടു പറഞ്ഞു.

‘‘കോടികൾ മറിയുന്ന ഒരു ക്രിക്കറ്റ് ടീമിനെയാണു നമ്മൾ തോൽപിച്ചത്. അതുകൊണ്ടുതന്നെ ക്രെ‍ഡിറ്റ് പാക്കിസ്ഥാൻ ടീമിനു കൊടുക്കണം. ഞാൻ കളിച്ചിരുന്ന കാലത്ത് ഇന്ത്യയ്ക്കെതിരെ ലോകകപ്പ് മത്സരങ്ങൾക്ക് ഇറങ്ങിയിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും അവരെ തോൽപിക്കാനായിട്ടില്ല. കുറച്ചു സൗകര്യങ്ങളും തയാറെടുപ്പുകളുമായി ഇതു ചെയ്ത പാക്കിസ്ഥാൻ ടീമിനെ സമ്മതിക്കണം’’– റമീസ് രാജ അവകാശപ്പെട്ടു.

English Summary: India have started to respect us, this Pakistan team needs to be given a lot of credit: Ramiz Raja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com