ADVERTISEMENT

പെർത്ത്∙ പേസർ ദീപക് ചാഹർ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ‌നിന്നു പുറത്ത്. ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ പട്ടികയിലായിരുന്നു ദീപക് ചാഹർ. ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി താരം ടീമിലെത്തുമെന്നു വിവരമുണ്ടായിരുന്നു. പരുക്കും ഫിറ്റ്നസ് പ്രശ്നങ്ങളും ബാധിച്ചതോടെയാണ് താരം ലോകകപ്പ് ടീമിൽനിന്നു പുറത്തായത്. പരുക്കിനെത്തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരങ്ങൾ ചാഹറിനു നഷ്ടമായിരുന്നു.

പരുക്കേറ്റു നീണ്ട കാലം ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന ചാഹർ സിംബാബ്‍വെയ്ക്കെതിരെ കളിച്ചുകൊണ്ടാണു ദേശീയ ടീമിൽ തിരിച്ചെത്തിയത്. മികച്ച പ്രകടനം നടത്തിയതിനെ തുടർന്നു ലോകകപ്പിനുള്ള റിസര്‍വ് പട്ടികയിൽ ഇടം നേടി. അതിനിടെയാണു പരുക്കു വീണ്ടും വില്ലനായെത്തിയത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ തുടങ്ങിയ താരങ്ങള്‍ വ്യാഴാഴ്ച ഓസ്ട്രേലിയയിലേക്കു തിരിക്കും. പെർത്തിൽ ഇന്ത്യൻ ടീമിനൊപ്പം പരിശീലനം തുടങ്ങും.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ടെസ്റ്റിനു ശേഷമായിരിക്കും ഷമി ഓസ്ട്രേലിയയിലേക്കു തിരിക്കുക. ബുമ്രയ്ക്കു പകരം ഷമി ലോകകപ്പ് ടീമിലെത്തിയേക്കും. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ട്വന്റി20 പരമ്പരകൾ ഷമിക്കു നഷ്ടമായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സിറാജും ട്വന്റി20 ലോകകപ്പ് കളിക്കാൻ സാധ്യതയുണ്ട്. മൂന്ന് മത്സരങ്ങളിൽനിന്ന് സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഓസ്ട്രേലിയയിലേക്കു പോകുന്ന മൂന്നു പേസര്‍മാരുടേയും മികവു പരിശോധിച്ച ശേഷമായിരിക്കും ആരു ലോകകപ്പ് കളിക്കണമെന്നു തീരുമാനിക്കുക.

English Summary: T20 World Cup: Deepak Chahar ruled out, Mohammed Shami, Siraj, and Shardul Thakur to fly to Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com