ADVERTISEMENT

പെർത്ത് ∙ ട്വന്റി20 ലോകകപ്പിൽ യുഎഇ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ടീമിന്റെ അമരത്ത് മലയാളി. തലശ്ശേരി സ്വദേശി സി.പി.റിസ്‍വാൻ നയിക്കുന്ന യുഎഇ ടീമിൽ കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫുവുമുണ്ട്. 

ആദ്യ മത്സരത്തിൽ നെതർലൻഡ്സാണ് യുഎഇയുടെ എതിരാളികൾ. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ഇത് രണ്ടാം തവണയാണ് യുഎഇ ടീം ട്വന്റി20 ലോകകപ്പിന് യോഗ്യത നേടുന്നത്. 

തലശ്ശേരി സ്വദേശിയായ റിസ്‌വാൻ 2019 മുതൽ യുഎഇ ദേശീയ ടീമംഗമാണ്. 2014ൽ ജോലിക്കായി യുഎഇയിലെത്തിയ റിസ്‌വാൻ ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമിൽ ഇടംനേടിയത്. കഴിഞ്ഞവർഷം അയർലൻഡിനെതിരായ യോഗ്യതാ മത്സരത്തിൽ സെഞ്ചറി നേടിയ റിസ്‌വാൻ (109) യുഎഇയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. 

Content Highlights: World cup, UAE cricket team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com