ADVERTISEMENT

ഹോബാർട് ∙ ട്വന്റി20 ലോകകപ്പിന്റെ രണ്ടാം ദിനവും അട്ടിമറിത്തുടർച്ച. 2012, 2016 ലോകകപ്പുകളിൽ ചാംപ്യൻമാരായ വെസ്റ്റിൻഡീസിനെ ലോക റാങ്കിങ്ങിൽ 15–ാം സ്ഥാനത്തുള്ള സ്കോട്‍ലൻ‌ഡ് വീഴ്ത്തിയത് 42 റൺ‌സിന്. സ്കോട്‌ലൻഡ് ഉയർത്തിയ 161 റൺ‌സ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 118 റൺസിൽ ഓൾഔട്ടായി. 

സ്കോർ: സ്കോട്‌ലൻഡ് 20 ഓവറിൽ 5ന് 160. വെസ്റ്റിൻ‍ഡീസ് 18.3 ഓവറിൽ 118ന് ഓൾഔട്ട്. മുൻ ചാംപ്യൻമാരായ ശ്രീലങ്കയെ ഞായറാഴ്ച കുഞ്ഞൻ ടീമായ നമീബിയ അട്ടിമറിച്ചിരുന്നു.  ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ സ്കോട്‌ലൻഡ് ഓപ്പണർ ജോർജ് മൺസെയുടെ (53 പന്തിൽ 66 നോട്ടൗട്ട്) അർധ സെഞ്ചറി മികവിലാണ് മികച്ച സ്കോറിലെത്തിയത്. വെസ്റ്റിൻഡീസ് ബാറ്റിങ് നിരയ്ക്കു കടിഞ്ഞാണിട്ട സ്പിന്നർമാരുടെ പ്രകടനം വിജയത്തിൽ നിർണായകമായി.

സിംബാബ്‌വെയ്ക്ക്  ജയം 

ട്വന്റി20 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്നലത്തെ രണ്ടാം മത്സരത്തിൽ സിംബാബ്‌വെ അയർലൻഡിനെ 31 റൺസിന് തോൽപിച്ചു. 48 പന്തിൽ 82 റൺസുമായി വെടിക്കെട്ട് തീർത്ത സിക്കന്ദർ റാസയാണ് സിംബാബ്‌വെയുടെ വിജയശിൽപി.  സ്കോർ: സിംബാബ്‌വെ 20 ഓവറി‍ൽ 7ന് 174. അയർലൻഡ് 20 ഓവറിൽ 9ന് 143. ഒരു വിക്കറ്റുമായി ബോളിങ്ങിലും റാസ തിളങ്ങി. 

 

Content Highlight: Scotland beat West Indies in T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com