ADVERTISEMENT

ഹൊബാർട് ∙ പ്രാക്ടിക്കൽ ക്ലാസിൽ ‘കുറിപ്പടി’യുമായി എത്തുന്നതുപോലെയാണ് സ്കോട്‌ലൻഡ് സ്പിന്നർ മാർക്ക് വാട്ട് ട്വന്റി20 ലോകകപ്പിൽ ബോളിങ്ങിനെത്തുന്നത്. എതിരാളികളായ ബാറ്റർമാരുടെ കരുത്തും ദൗർബല്യവും എഴുതി കുറിപ്പാക്കി വാട്ട് പോക്കറ്റിൽ സൂക്ഷിച്ചിട്ടുണ്ടാകും.

ഓരോ തവണ ബോൾ ചെയ്യാനെത്തുമ്പോഴും ബാറ്ററെ നോക്കിയശേഷം ആ ‘കുറിപ്പടി’ രഹസ്യം പരിശോധിക്കും. വെസ്റ്റിൻഡീസിനെതിരായ സ്കോട്‌ലൻഡിന്റെ ഗ്രൂപ്പ് മത്സരത്തിനിടയിലാണ് ഇരുപത്താറുകാരൻ വാട്ടിന്റെ കയ്യിലെ കുറിപ്പിൽ ആരാധക ശ്രദ്ധ പതിഞ്ഞത്. ആ മത്സരത്തിൽ 4 ഓവറിൽ 12 റൺസ് വഴങ്ങി മാർക്ക് വാട്ട് 3 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

ക്രിക്കറ്റ് ലോകത്ത് കൗതുകം നിറച്ച ആ കുറിപ്പടിയുടെ പിറവി ഇങ്ങനെ: വെസ്റ്റിൻഡീസിന്റെ കൂറ്റനടികളെ പ്രതിരോധിച്ചാൽ മാത്രമേ അട്ടിമറി വിജയം നേടാനാകൂവെന്ന് തിരിച്ചറിഞ്ഞ സ്കോട്‌ലൻഡ് ടീം അനലിസ്റ്റ് ജോർജ് മക‌്‌ലീൻ ഓരോ ബാറ്റർക്കെതിരെയും എങ്ങനെ ബോൾ ചെയ്യണമെന്നു മാർക്ക് വാട്ടിനു നിർദേശം നൽകി. മാർക്ക് വാട്ട് അത്  കുറിപ്പുകളായി സൂക്ഷിച്ച് ഗ്രൗണ്ടിലിറങ്ങുകയായിരുന്നു.

English Summary: The secrets of Scottish spinner Mark Watt's cheat sheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com