ADVERTISEMENT

ചണ്ഡിഗഡ് ∙ മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിൽ‌ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. എലീറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ മേഘാലയയെ അഞ്ച് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. മേഘാലയ ഉയർത്തിയ 101 റൺസ് വിജയലക്ഷ്യം 12.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു.

സച്ചിൻ ബേബി (24 പന്തിൽ 28), വിഷ്ണു വിനോദ് (12 പന്തിൽ 27), അബ്ദുൽ ബാഷിത് (14 പന്തിൽ 13) എന്നിവരുടെ ബാറ്റിങ്ങാണ് കേരളത്തിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റൻ സഞ്ജു സാംസൺ നാല് റൺസെടുത്ത് പുറത്തായി.

നേരത്തെ, ടോസ് ലഭിച്ച മേഘാലയ ബാറ്റിങ് തിര‍ഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് അവർ 100 റൺസെടുത്തത്. നാല് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. 20 റൺസെടുത്ത് ലാറി സാങ്മയാണ് അവരുടെ ടോപ് സ്കോറർ.

രാജ് ബിശ്വ (15), ക്യാപ്റ്റൻ പുനിത് ബിഷ്ത് (18), കിഷൻ ലിംഗ്ദോ (19) ആണ് രണ്ടക്കം കടന്ന മറ്റുള്ളവർ. കേരളത്തിനായി വൈശാഖ് ചന്ദ്രൻ, എസ്.മിഥുൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും മനുകൃഷ്ണൻ, ബേസിൽ തമ്പി, കെ.എം.ആസിഫ്, സിജോമോൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ജയത്തോടെ, ഗ്രൂപ്പ് സിയിൽ കേരളം രണ്ടാം സ്ഥാനത്തായി. ഏഴു മത്സരങ്ങളിൽനിന്ന് 5 ജയവും രണ്ടു തോൽവിയും സഹിതം 20 പോയിന്റാണ് കേരളത്തിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള കർണാടകയ്ക്ക് 24 പോയിന്റുണ്ട്. ഹരിയാന ആണ് മൂന്നാം സ്ഥാനത്ത്.

English Summary: Kerala vs Meghalaya, Elite Group C - Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com