ADVERTISEMENT

സിഡ്നി ∙ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ പിഴച്ചിടത്തുനിന്ന് ന്യൂസീലൻഡ് തിരുത്തിത്തുടങ്ങി; അതേ എതിരാളികൾക്ക് എതിരെ തന്നെ!. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയ്ക്കെതിരെ ഇത്തവണ സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ കിവീസിന്റെ ഉജ്വല ജയം 89 റൺസിന്.സ്കോർ: ന്യൂസീലൻഡ‍്– 20 ഓവറിൽ 3ന് 200 റൺസ്. ഓസ്ട്രേലിയ– 17.1 ഓവറിൽ 111നു പുറത്ത്.കഴിഞ്ഞ വർഷം ഫൈനലിൽ ന്യൂസീലൻഡിനെ 8 വിക്കറ്റിനു തോൽപിച്ചാണ് ഓസീസ് ജേതാക്കളായത്.

ഓപ്പണർ ഡെവൺ കോൺവേയുടെ വെടിക്കെട്ട് അർധസെഞ്ചറിയും (58 പന്തിൽ 92 നോട്ടൗട്ട്; 7 ഫോർ, 2 സിക്സ്) സഹഓപ്പണർ ഫിൻ അലന്റെ മിന്നൽ ബാറ്റിങ്ങുമാണ് (16 പന്തിൽ 42; 5 ഫോർ, 3 സിക്സ്) ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന ന്യൂസീലൻഡിനെ മികച്ച സ്കോറിലെത്തിച്ചത്.

പേരുകേട്ട ഓസീസ് പേസർമാരെ ഇരുവരും തച്ചുതകർത്തു. പാറ്റ് കമ്മിൻസ് 4 ഓവറിൽ വഴങ്ങിയത് 46 റൺസ്. ജോഷ് ഹെയ്‌സൽവുഡ് 2 വിക്കറ്റെടുത്തെങ്കിലും വിട്ടു കൊടുത്തത് 41 റൺസ്. നേരേ തിരിച്ചായിരുന്നു കിവീസ് ബോളർമാരുടെ പ്രകടനം. പേസർമാരായ ടിം സൗത്തിയും (3–6) ട്രെന്റ് ബോൾട്ടും (2–24) സ്പിന്നർ മിച്ചൽ സാന്റ്നറും (3–31) ഓസീസ് ബാറ്റർമാരെ ക്രീസിൽ നിർത്തിയില്ല. പവർപ്ലേയിൽ തന്നെ 3 വിക്കറ്റുകൾ നഷ്ടമായ ഓസീസ് ഇന്നിങ്സ് പകുതിയായപ്പോഴേക്കും 5ന് 68 എന്ന നിലയിലായി. 20 പന്തിൽ 28 റൺസെടുത്ത ഗ്ലെൻ മാക്സ്‌വെലാണ് അവരുടെ ടോപ് സ്കോറർ.

English Summary: New Zealand vs Australia, Super 12 Group 1- Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com