ADVERTISEMENT

കഴിഞ്ഞവർഷത്തെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടോപ് ഓർഡർ തകർത്തത് പാക്കിസ്ഥാന്റെ ഇടംകൈ പേസർ ഷഹീൻ അഫ്രീദിയായിരുന്നു.  ഒരു വർഷത്തിനുശേഷം മറ്റൊരു ഇടംകൈ പേസറിലൂടെ ഇന്ത്യ അതിനു പകരം വീട്ടി. പാക്കിസ്ഥാൻ ഓപ്പണർമാരായ ബാബർ അസമിനെയും (0) മുഹമ്മദ് റിസ്‌വാനെയും (4) തുടക്കത്തിലേ പുറത്താക്കി ഇന്ത്യയ്ക്കു മേൽക്കൈ സമ്മാനിച്ചത് ട്വന്റി20 ലോകകപ്പിൽ അരങ്ങേറ്റ മത്സരം കളിച്ച ഇരുപത്തിമൂന്നുകാരൻ അർഷ്‌ദീപ് സിങ്ങായിരുന്നു. ഇന്നലെ തന്റെ ആദ്യ പന്തിൽ തന്നെ ബാബർ അസമിനെ അർഷ്ദീപ് വിക്കറ്റിനു മുന്നിൽ കുരുക്കി.

ഇക്കഴിഞ്ഞ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ക്യാച്ച് കൈവിട്ടതിന്റെ പേരിൽ വ്യാപക സൈബർ ആക്രമണത്തിന് ഇരയായ അർഷ്‌ദീപിന്റെ ഉജ്വല തിരിച്ചുവരവാണ് ഇന്നലെ കണ്ടത്. ഇന്ത്യൻ ലോകകപ്പ് ടീമിലെ ‘ജൂനിയർ’ താരം ഇന്നലെ 4 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു.

English Summary: Arshdeep Singh performance in T20 World Cup 2022 India vs Pakistan match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com