ADVERTISEMENT

മെൽബൺ∙ ട്വന്റി20 ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യയോടു തോറ്റതിനു പിന്നാലെ ആര്‍. അശ്വിനെതിരെ തിരിഞ്ഞ് പാക്കിസ്ഥാൻ ആരാധകർ. അശ്വിൻ ചതിയനാണെന്നാണു പാക്ക് ആരാധകരുടെ വാദം. പാക്കിസ്ഥാൻ ബാറ്റിങ്ങിനിടെ എട്ടാം ഓവറിൽ ഷാൻ മസൂദിന്റെ ക്യാച്ചെടുത്ത അശ്വിൻ ഔട്ടിനായി വാദിച്ചെന്നാണ് ആരോപണം.

മുഹമ്മദ് ഷമി എറിഞ്ഞ ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ഷോർട്ട് ബോൾ ഫൈന്‍ ലെഗിലേക്ക് ഷാൻ മസൂദ് ഉയർത്തി അടിച്ചു. അശ്വിന്റെ തൊട്ടുമുന്നിലാണു പന്തു വീണത്. മനോഹരമായി ഡൈവ് ചെയ്ത് അശ്വിൻ ക്യാച്ചെടുത്തെന്നാണു ആദ്യം കരുതിയത്. പാക്ക് താരം ഔട്ടായെന്ന ധാരണയിലായിരുന്നു ഈ സമയത്ത് അശ്വിനും. ടിവി അംപയർ ദൃ‌ശ്യങ്ങൾ പരിശോധിച്ചതോടെ അശ്വിൻ ക്യാച്ചെടുക്കുമ്പോൾ പന്ത് ടർഫിൽ തട്ടിയതായി കണ്ടെത്തി.

പവർ പ്ലേ ഓവറിൽ ക്യാപ്റ്റൻ ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും നഷ്ടമായ പാക്കിസ്ഥാന് അശ്വാസം നൽകുന്നതായിരുന്നു അംപയറുടെ തീരുമാനം. ഇതാണ് പാക്കിസ്ഥാൻ ആരാധകർ ഇപ്പോൾ ചർച്ചയാക്കുന്നത്. അശ്വിൻ ചതിയനാണെന്നു പലരും വാദിക്കുമ്പോൾ മങ്കാദിങ് വിവാദവും ചിലർ ഇതിലേക്കു കൊണ്ടുവന്നു. പാക്ക് ബാറ്ററെ ഔട്ടാക്കിയപോലെ നടിച്ച്, മങ്കാദിങ്ങിൽ വിക്കറ്റ് സ്വന്തമാക്കിയപോലൊരു നീക്കമാണ് അശ്വിൻ നടത്തിയതെന്ന് ഒരു ആരാധകൻ പ്രതികരിച്ചു.

മറുപടി ബാറ്റിങ്ങിൽ 20–ാം ഓവറിലെ അവസാന പന്തിൽ സിംഗിളെടുത്തു ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിച്ചത് ആർ. അശ്വിനായിരുന്നു. ഗ്രൗണ്ടിൽ രണ്ടു മിനിറ്റു മാത്രം നിന്ന അശ്വിൻ ഒരു പന്തിൽ ഒരു റണ്ണാണ് ആകെ നേടിയത്. ജയിക്കാൻ ഒരു പന്തിൽ രണ്ട് റൺസ് വേണമെന്നിരിക്കെ പാക്ക് സ്പിന്നർ മുഹമ്മദ് നവാസിന്റെ പന്തിൽ വൈഡ് വഴങ്ങിയതും കളി മാറ്റിയ അശ്വിന്റെ നീക്കമായി ഇന്ത്യൻ ആരാധകർ വിലയിരുത്തുന്നു. നവാസിന്റെ ലെഗ് സ്റ്റംപ് ലൈനിനു പുറത്തു വന്ന പന്ത് അശ്വിൻ ഒന്നും ചെയ്യാതെ വൈഡ് ആകാൻ അനുവദിക്കുകയായിരുന്നു.

English Summary: Pakistan fans brand Ashwin as 'cheat' after spinner makes minor error in fielding judgement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com