അനായാസ ക്യാച്ച് കൈവിട്ട് കോലി, ഞെട്ടി അശ്വിന്‍; റണ്‍ഔട്ട് അവസരം പാഴാക്കി രോഹിത്- വിഡിയോ

ashwin-kohli-rohit-1248
കോലി ക്യാച്ച് നഷ്ടപ്പെടുത്തിയതു കാണുന്ന അശ്വിൻ, പന്തു പിടിച്ചെടുക്കാനുള്ള കോലിയുടെ ശ്രമം, രോഹിത് ശർമയുടെ നിരാശ. Photo: Screengrab@Twitter
SHARE

പെർത്ത്∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റു വിജയമാണു സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 133 റൺസ്. മറുപടി ബാറ്റിങ്ങിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ രണ്ടു പന്തുകൾ ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി. ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡൻ മാർക്രം (41 പന്തിൽ 52), ഡേവിഡ് മില്ലർ (46 പന്തിൽ 59) എന്നിവർ അര്‍ധ സെഞ്ചറി നേടി.

മത്സരത്തിനിടെ ക്യാച്ച്, റൺഔട്ട് അവസരങ്ങൾ നഷ്ടമാക്കിയതും ടീം ഇന്ത്യയ്ക്കു നിരാശയായി. എയ്ഡന്‍ മാർക്രത്തെ പുറത്താക്കാൻ ഇന്ത്യയ്ക്കു സുവർണാവസരം ലഭിച്ചിരുന്നു. എന്നാൽ വിരാട് കോലി ഈ ക്യാച്ച് പാഴാക്കി. അശ്വിന്റെ 12–ാം ഓവറിൽ മാർക്രം 35 റൺസെടുത്തു നിൽക്കവെയാണ് അനായാസമെന്നു തോന്നിച്ച ഒരു ക്യാച്ച് കോലി പാഴാക്കിയത്. കോലി ക്യാച്ച് വിട്ടതിലെ നിരാശ അശ്വിനും ക്യാപ്റ്റൻ രോഹിത്‍ ശർമയും ഗ്രൗണ്ടിൽ പ്രകടിപ്പിക്കുകയും ചെയ്തു.

അടുത്ത ഓവറിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ ലഭിച്ച അവസരം ക്യാപ്റ്റൻ രോഹിത് ശർമയും നഷ്ടമാക്കി. മാർക്രത്തിന്റെയും ഡേവിഡ് മില്ലറുടെയും പ്രകടനങ്ങളാണു കളി ദക്ഷിണാഫ്രിക്കയ്ക്ക് അനൂകൂലമാക്കിയത്. രണ്ടാം ജയത്തോടെ അഞ്ചു പോയിന്റുമായി ഗ്രൂപ്പ് രണ്ടിൽ ദക്ഷിണാഫ്രിക്ക ഒന്നാമതെത്തി. നാലു പോയിന്റുള്ള ഇന്ത്യ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

English Summary: T20 WC: Virat Kohli drops easy catch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS