2023 ലോകകപ്പിൽ ഇന്ത്യ ഫേവറീറ്റുകളെന്നു പറയുന്നത് അസംബന്ധം; ഇംഗ്ലണ്ട് ജയിക്കുമെന്ന് മുൻ ക്യാപ്റ്റൻ

ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: Twitter@BCCI
ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: Twitter@BCCI
SHARE

ലണ്ടൻ∙ 2023 ഏകദിന ലോകകപ്പിലെ ഫേവറീറ്റുകളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമെന്നു പറയുന്നത് തീർത്തും അസംബന്ധമാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ മൈക്കൽ വോഗൻ. ട്വന്റി20 ലോകകപ്പിൽ കിരീടം നേടിയ ഇംഗ്ലണ്ട് തന്നെയാണ് ഇന്ത്യയിലും ലോകകപ്പ് നേടാൻ സാധ്യതയുള്ള ഫേവറീറ്റുകളെന്നാണ് മൈക്കൽ വോഗന്റെ വാദം. ഓസ്ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ കപ്പ് നേടുമെന്നു വ്യാപകമായി പ്രവചിക്കപ്പെട്ടിരുന്ന ടീം ഇന്ത്യ സെമി ഫൈനലിൽ‌ ഇംഗ്ലണ്ടിനോടു ദയനീയമായി പരാജയപ്പെട്ടിരുന്നു.

‘‘ഇന്ത്യയിലാണ് മത്സരങ്ങൾ നടക്കേണ്ടത് എന്നതുകൊണ്ട് അവരാണ് ഫേവറീറ്റുകൾ എന്നു പറയുന്നതു തീർത്തും അസംബന്ധമാണ്. ഞാനായിരുന്നു ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു കൊണ്ടുപോകുന്നതെങ്കിൽ അഭിമാനം മാറ്റിവച്ച് ഞാൻ പ്രചോദനത്തിനായി ഇംഗ്ലണ്ട് ടീമിലേക്കു നോക്കുമായിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ മുൻനിരയിൽ വർഷങ്ങളായി ഉണ്ടായിരുന്നെന്ന കാര്യമാണ് ഇംഗ്ലിഷ് ക്രിക്കറ്റ് ടീം ഇപ്പോൾ ഉറപ്പിക്കേണ്ടത്.’’

‘‘വിജയങ്ങൾ നേടിയ ഒരു സംഘത്തിലേക്കാണ് ഇപ്പോൾ യുവതാരങ്ങൾ കടന്നുവരുന്നത്. ആദ്യ ശ്രമത്തിൽ തന്നെ ജോസ് ബട്‍ലര്‍ ലോകകപ്പ് വിജയിച്ചിരിക്കുന്നു. അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.’’– മൈക്കൽ വോഗൻ ഒരു മാധ്യമത്തിൽ പ്രതികരിച്ചു.

English Summary: "India's 'Favourites Tag' For 2023 World Cup 'Utter Nonsense'": Michael Vaughan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA