ട്വന്റി20 റാങ്കിങ്: സൂര്യ തന്നെ ഒന്നാം നമ്പർ

suryakumar-yadav-1
സൂര്യകുമാർ യാദവ്
SHARE

ദുബായ്∙ ഐസിസിയുടെ (രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ) ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനം നിലനിർത്തി. പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്‌വാൻ, ബാബർ അസം എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ് 34–ാം റാങ്കിൽ നിന്ന് 12–ാം സ്ഥാനത്തേക്കു കുതിച്ചു.

ബോളർമാരിൽ ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗയാണ് ഒന്നാമത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ രണ്ടും ഇംഗ്ലിഷ് താരം ആദിൽ റഷീദ് മൂന്നും സ്ഥാനങ്ങളിലുണ്ട്. ഓൾറൗണ്ടർമാരിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ മൂന്നാമതാണ്. ബംഗ്ലദേശ് നായകൻ ഷാക്കിബ് അൽ ഹസൻ, അഫ്ഗാന്റെ മുഹമ്മദ് നബി എന്നിവരാണ് യഥാക്രമം ആദ്യ 2 സ്ഥാനങ്ങളിൽ.

English Summary: ICC rankings: Suryakumar Yadav retains top spot in T20 batting list

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS