ADVERTISEMENT

ന്യൂഡൽഹി∙ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ സൂര്യകുമാർ യാദവിനു പകരം സഞ്ജു സാംസണ് അവസരം നൽകണമെന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്. ഇന്ത്യ– ന്യൂസീലൻഡ് ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം ഇന്നു നേപ്പിയറിൽ നടക്കാനിരിക്കെയാണ് കാർത്തിക്കിന്റെ പരാമർശം. 

51 ബോളിൽനിന്ന് 111 റൺസ് അടിച്ചെടുത്ത സൂര്യകുമാർ യാദവാണ് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ വിജയശിൽപികളിലൊരാൾ. എന്നാൽ മറ്റു താരങ്ങൾക്ക് അവസരം നൽകാത്തത് അനീതിയാണെന്നാണ് കാർത്തിക്കിന്റെ പക്ഷം. ഫാസ്റ്റ് ബോളിങ്ങിനെ നേരിടാനുള്ള സഞ്ജുവിന്റെ വൈദഗ്ധ്യം നേപ്പിയറിൽ ഇന്ത്യയ്ക്കു ഗുണം ചെയ്യുമെന്ന് കാർത്തിക് പറഞ്ഞു. 

‘നിലവിൽ സൂര്യകുമാർ യാദവിനു പകരം ഇന്ത്യയ്ക്കു കളിപ്പിക്കാൻ കഴിയുന്ന ഒരേയൊരു താരം സഞ്ജു സാംസണാണ്. സൂര്യയ്ക്ക് വിശ്രമം നൽകി അദ്ദേഹത്തെ ഏകദിനത്തിൽ തിരികെ കൊണ്ടുവരണം. മറ്റുള്ളവർക്ക് അവസരം നൽകിയില്ലെങ്കിൽ അത് എല്ലാവരോടുമുള്ള അനീതിയാകും. ഈ സാഹചര്യത്തിൽ ഏറ്റവും മികച്ചയാൾ സഞ്ജുവാണ്. കാരണം ഫാസ്റ്റ് ബോളുകൾ നേരിടാൻ അദ്ദേഹത്തിന് ഇഷ്ടമാണ്, ഷോട്ട് പിച്ച് ബോളിങ്ങിലും അദ്ദേഹം നന്നായി കളിക്കും. സൂര്യകുമാർ യാദവിനു പകരം സഞ്ജുവിനെ കാണാൻ ആഗ്രഹിക്കുന്നു’– കാർത്തിക് പറഞ്ഞു. 

English Summary: I would love to see Sanju Samson instead of Suryakumar Yadav in 3rd T20I, says Dinesh Karthik

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com