ADVERTISEMENT

നേപ്പിയർ ∙ ആരാധകരുടെ സമനില തെറ്റിച്ച് മഴ വീണ്ടും കളിമുടക്കിയപ്പോൾ ഇന്ത്യ– ന്യൂസീലൻഡ് മൂന്നാം ട്വന്റി20 സമനിലയിൽ അവസാനിച്ചു. ന്യൂസീലൻഡുയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യ 9 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 75 റൺസെടുത്തു നിൽക്കുമ്പോഴാണ് മഴ കളിമുടക്കിയത്. മഴ തോർന്ന് മത്സരം പുനരാരംഭിക്കാമെന്ന പ്രതീക്ഷയും വിഫലമായി. തുടർന്ന് ഡെക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം സ്കോർ കണക്കാക്കിയപ്പോൾ മത്സരം ‘ടൈ’ ആയതായി മാച്ച് റഫറി വിധിച്ചു.

സ്കോർ: ന്യൂസീലൻഡ്– 19.4 ഓവറിൽ 160 ഓൾഔട്ട്. ഇന്ത്യ– 9 ഓവറിൽ 4ന് 74 (ഡെക്ക്‌വർത്ത് ലൂയിസ്). രണ്ടാം ട്വന്റി20യിൽ വിജയിച്ച ഇന്ത്യ 1–0നു പരമ്പര സ്വന്തമാക്കി. ആദ്യ ട്വന്റി20 മഴയിൽ ഉപേക്ഷിച്ചിരുന്നു. ഇന്ത്യയുടെ സൂര്യകുമാർ യാദവാണ് പരമ്പരയിലെ താരം. ഡെത്ത് ഓവറുകളി‍ൽ ഉജ്വല ബോളിങ് പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജിന്റെയും അർഷ്‌ദീപ് സിങ്ങിന്റെയും (4 വിക്കറ്റ് വീതം) മികവിലാണ് ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡിനെ ഇന്ത്യ 160 റൺസിൽ ഒതുക്കിയത്. 

ഗ്ലെൻ ഫിലിപ്സും (33 പന്തിൽ 54) കീപ്പർ ‍ഡെവൻ കോൺവേയും (49 പന്തിൽ 59) നൽകിയ മികച്ച തുടക്കം മുതലാക്കാൻ മറ്റു കിവീസ് ബാറ്റർമാർക്കായില്ല. 2 വിക്കറ്റ് നഷ്ടത്തിൽ 130 എന്ന നിലയിലായിരുന്ന ന്യൂസീലൻഡിന് 30 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവശേഷിക്കുന്ന 8 വിക്കറ്റുകളും നഷ്ടമായി. 4 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത സിറാജാണ് പ്ലെയർ ഓഫ് ദ് മാച്ച്.മറുപടി ബാറ്റിങ്ങിൽ ഇഷൻ കിഷൻ (10), ഋഷഭ് പന്ത് (11), സൂര്യകുമാർ യാദവ് (13), ശ്രേയസ് അയ്യർ (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോൾ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ( 18 പന്തിൽ പുറത്താകാതെ 30) ഇന്ത്യൻ സ്കോറുയർത്തിയത്.

English Summary : India won series against New Zealand despite 3rd T20 match Tied

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com