‘അപൂർവ’ നോബോൾ എറിഞ്ഞ് ബംഗ്ലദേശ് താരം; ഇന്ത്യയ്ക്കു ഡബിൾ ഫ്രീഹിറ്റ്

mehdy-no-ball
ബംഗ്ലദേശ് താരം മെഹ്ദി ഹസന്‍ നോബോൾ എറിഞ്ഞപ്പോൾ. Photo: Twitter@Cricketfan
SHARE

ധാക്ക∙ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ആവേശത്തിലാണ് ബംഗ്ലദേശ്. രണ്ടാം മത്സരത്തിൽ അഞ്ചു റണ്‍സിനായിരുന്നു ബംഗ്ലദേശിന്റെ വിജയം. ഇന്ത്യൻ ബാറ്റിങ്ങിനിടെ, ക്രിക്കറ്റിൽ അധികമൊന്നും സംഭവിച്ചിട്ടില്ലാത്ത രീതിയിൽ രണ്ടു നോബോളുകള്‍ ബംഗ്ലദേശ് വഴങ്ങിയതാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചകൾ. തുടർന്ന് ഇന്ത്യയ്ക്കു ഫ്രീഹിറ്റുകളും ലഭിച്ചു.

ബംഗ്ലദേശ് ഓൾ റൗണ്ടർ മെഹ്ദി ഹസൻ പന്തെറിയുന്നതിനിടെ നോൺ സ്ട്രൈക്കറുടെ ഭാഗത്തെ വിക്കറ്റിൽ ശരീരം തട്ടിവീഴ്ത്തുകയായിരുന്നു, അതും രണ്ടുവട്ടം. നിയമപ്രകാരം ഇത്തരം നടപടിക്ക് അംപയർ നോബോൾ വിളിക്കുകയും ചെയ്തു. ആദ്യ ഫ്രീഹിറ്റിൽ ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യർക്ക് ഒരു റൺ മാത്രമാണു നേടാനായത്. എന്നാൽ രണ്ടാം അവസരം താരം ബൗണ്ടറി കടത്തി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ബോളിങ്ങിൽ പിഴവുകൾ വന്നെങ്കിലും ബാറ്റിങ്ങിൽ സെഞ്ചറി നേട്ടത്തോടെ മെഹ്ദി തന്നെയാണ് ബംഗ്ലദേശിനെ മികച്ച സ്കോറിലേക്കെത്തിച്ചത്. 83 പന്തിൽ 100 റൺസാണു താരം അടിച്ചെടുത്തത്.

ബംഗ്ലദേശ് ഉയർത്തിയ 272 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന പന്തുവരെ ക്യാപ്റ്റൻ രോഹിത് ശർമ നിന്നടിച്ചെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. പരമ്പരയിലെ അവസാന മത്സരം പത്തിന് ചത്തോഗ്രമിൽ നടക്കും.

English Summary: How India Got Double Free-Hit On 'Rare No-Ball' Incidents In 2nd ODI Vs Bangladesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS