ADVERTISEMENT

കൊച്ചി∙ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ നേട്ടം കൊയ്ത് ജമ്മു കശ്മീരിൽനിന്നുള്ള യുവ ഇന്ത്യൻ താരം വിവ്‍റാന്ത് ശർമ. സൺറൈസേഴ്സ് ഹൈദരാബാദാണ് വിവ്‍റാന്തിനെ ടീമിലെത്തിച്ചത്. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ ഹൈദരാബാദ് വാങ്ങിയത് 2.60 കോടി രൂപയ്ക്ക്.

ഇടംകയ്യൻ ഓൾ റൗണ്ടറായ വിവ്റാന്തിന് 23 വയസ്സാണു പ്രായം. ട്വന്റി20യിൽ ഒൻപതു മത്സരങ്ങളില്‍നിന്ന് 191 റൺസെടുത്തിട്ടുണ്ട്. രണ്ട് അർധ സെഞ്ചറികൾ താരം സ്വന്തമാക്കി. ട്വന്റി20യിൽ ആറു വിക്കറ്റുകളും വീഴ്ത്തി. ലിസ്റ്റ് എയിൽ 14 മത്സരങ്ങളിൽനിന്ന് ഒരു സെഞ്ചറിയടക്കം 519 റൺസും നേടി.

40 ലക്ഷം അടിസ്ഥാന വിലയുള്ള ഇന്ത്യൻ പേസർ ശിവം മാവിയെ ആറു കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ഉത്തർപ്രദേശിൽനിന്നുള്ള 24 വയസ്സുകാരനായ താരം കഴിഞ്ഞ സീസണിൽ കൊൽ‌ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമായിരുന്നു. ശിവം മാവിയെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസും ശ്രമം നടത്തി. 

ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി കളിക്കുന്ന 29 വയസ്സുകാരൻ മുകേഷ് കുമാറിനായും മികച്ച വിളി നടന്നു. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനായി പഞ്ചാബ് കിങ്സും ശ്രമം നടത്തിനോക്കി. പക്ഷേ 5.5 കോടിക്ക് ഡൽഹി ക്യാപിറ്റൽ‌സ് താരത്തെ സ്വന്തമാക്കി.

English Summary: IPL Auction 2022, Vivrant and Mukesh Shines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com