ADVERTISEMENT

കൊച്ചി ∙ ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ വിലകൂടിയ താരം. കൊച്ചിയിൽ ഇന്നലെ നടന്ന താരലേലത്തിൽ 18.5 കോടി രൂപയ്ക്കാണ് കറനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ടൂർണമെന്റിലെ താരമായിരുന്നു സാം കറൻ. 2021ലെ ലേലത്തിൽ 16.25 കോടി രൂപ പ്രതിഫലം നേടിയ ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിന്റെ റെക്കോർഡാണ് ഇരുപത്തിനാലുകാരനായ കറൻ മറികടന്നത്.

17.5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ച ഓസ്ട്രേലിയൻ ഓൾ‌റൗണ്ടർ കാമറൂൺ ഗ്രീനും മോറിസിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ് മറികടന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സിനെ 16.25 കോടി രൂപയ്ക്കു ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. അതേസമയം, സാം കറന്റെ മൂത്ത സഹോദരൻ ബോളിങ് ഓൾറൗണ്ടറായ ടോം കറനെ ലേലത്തിൽ ഒരു ടീമും വാങ്ങിയില്ല.

English Summary: 18.5 crores for Sam Curran in IPL Auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com