ADVERTISEMENT

കൊച്ചി ∙ ഐപിഎൽ താരലേലത്തിൽ റെക്കോർഡുകൾ കടപുഴകിയപ്പോൾ പണമൊഴുകിയതു കൂടുതലും ഇംഗ്ലണ്ടിലേക്ക്. ലേലത്തിൽ 10 കോടി രൂപയ്ക്കു മുകളിൽ പ്രതിഫലം നേടിയ 5 താരങ്ങളിൽ 3 പേരും ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമിലെ അംഗങ്ങളാണ്. ലോകകപ്പിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായിരുന്ന സാം കറനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത് ഐപിഎൽ ലേലത്തിലെ സർവകാല റെക്കോർഡായ 18.5 കോടി രൂപയ്ക്കാണ്. പ്രതിഫലത്തുകയിൽ രണ്ടാം സ്ഥാനക്കാരനായ ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് 17.5 കോടിക്ക്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച ബെൻ സ്റ്റോക്സിനെ 16.25 കോടിക്കു ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിച്ചു. വെസ്റ്റിൻഡീസ് ബാറ്റർ നിക്കോളാസ് പുരാൻ (16 കോടി, ലക്നൗ), ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്ക് (13.25 കോടി, ഹൈദരാബാദ്) എന്നിവരാണ് 10 കോടി ക്ലബ്ബിൽ ഇടംപിടിച്ച മറ്റു താരങ്ങൾ.

സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ ടീമുകൾ വാശിയോടെ ലേലം വിളിച്ചപ്പോൾ കൊച്ചിയിൽ നടന്ന മിനി ലേലത്തിൽ നിറഞ്ഞത് ബിഗ് ബജറ്റ് ചിത്രത്തിന്റെ ആവേശം. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ 3 സെഞ്ചറികളുമായി തിളങ്ങിയ ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്കിന്റെ ലേലമാണ് ആദ്യം 10 കോടി പിന്നിട്ടത്. ബാംഗ്ലൂരും രാജസ്ഥാനും ചേർന്ന് തുടക്കമിട്ട മത്സരത്തിൽ പിന്നീട് ഹൈദരാബാദും പങ്കുചേർന്നു. 13 കോടിവരെ ബ്രൂക്കിനുവേണ്ടി പൊരുതിയ രാജസ്ഥാൻ പഴ്സിൽ തുക ബാക്കിയില്ലാത്തതിനാൽ പിൻമാറി. ഈ അവസരം മുതലെടുത്ത ഹൈദരാബാദ് 13.25 കോടിക്ക് താരത്തെ സ്വന്തമാക്കി. നിലവിലുള്ള ടീമിന്റെ കരുത്തും പരിമിതികളും അളന്നുമുറിച്ച് ലേലതന്ത്രങ്ങൾ മെനഞ്ഞ ഫ്രാഞ്ചൈസികൾ പിന്നീട് വലയെറിഞ്ഞത് ഓൾറൗണ്ടർമാർക്കു വേണ്ടിയാണ്. ആ നീക്കത്തിലാണ് സാം കറനും കാമറൂൺ ഗ്രീനും ബെൻ സ്റ്റോക്സും ലേലത്തിലെ വിലകൂടിയ താരങ്ങളായത്. 8.5 കോടി രൂപയ്ക്ക് ഹൈദരാബാദ് ടീമിലെത്തിയ മയാങ്ക് അഗർവാളിനാണ് ഇന്ത്യൻ താരങ്ങളിൽ ഏറ്റവുമുയർന്ന വില ലഭിച്ചത്.

പഞ്ചാബ് കിങ്സ് ടീമിൽനിന്നു റിലീസ് ചെയ്യപ്പെട്ടതോടെ ലേലത്തിനെത്തിയ മയാങ്കിനുവേണ്ടി പഞ്ചാബ്, ചെന്നൈ ടീമുകളും വലയെറിഞ്ഞിരുന്നു. ഇന്ത്യൻ ആഭ്യന്തര താരങ്ങളിലെ ഉയർന്ന പ്രതിഫലത്തോടെ (6 കോടി) ഉത്തർപ്രദേശ് പേസർ ശിവം മാവിയെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ഹ്യൂ എഡ്മീഡ്സാണ് ലേലം നിയന്ത്രിച്ചത്.

തഴയപ്പെട്ട പ്രമുഖർ

ജിമ്മി നീഷം (ന്യൂസീലൻഡ്) 

ട്രാവിസ് ഹെഡ് (ഓസ്ട്രേലിയ) 

വാൻഡെർ ദസൻ (ദക്ഷിണാഫ്രിക്ക) 

ആദം മിൽനെ (ന്യൂസീലൻഡ്) 

ക്രിസ് ജോർദാൻ (ഇംഗ്ലണ്ട്) 

ടബരേസ് ഷംസി (ദക്ഷിണാഫ്രിക്ക) 

വെയ്ൻ പാർനെൽ (ദക്ഷിണാഫ്രിക്ക) 

കുശാൽ മെൻഡിസ് (ശ്രീലങ്ക) 

ടോം കറൻ (ഇംഗ്ലണ്ട്) 

ലേലം ഒറ്റനോട്ടത്തിൽ

 (ടീമുകൾ സ്വന്തമാക്കിയ താരങ്ങൾ. ബ്രായ്ക്കറ്റിൽ ലേലത്തുക)

ചെന്നൈ സൂപ്പർ കിങ്സ്:

ബെൻ സ്റ്റോക്സ് (16.25 കോടി), കൈൽ ജയ്മിസൻ (ഒരു കോടി), നിഷാന്ത് സിന്ധു (60 ലക്ഷം), അജിൻക്യ രഹാനെ (50 ലക്ഷം), ഷെയ്ക്ക് റഷീദ് (20 ലക്ഷം), അജയ് മണ്ഡൽ (20 ലക്ഷം), ഭഗത് വർമ (20ലക്ഷം)

ഗുജറാത്ത് ടൈറ്റൻസ്:

ശിവം മാവി (6 കോടി), ജോഷ് ലിറ്റിൽ (4.4 കോടി), കെയ്ൻ വില്യംസൻ (2 കോടി), കെ.എസ്.ഭരത് (1.2 കോടി), ഒഡീൻ സ്മിത്ത് (50 ലക്ഷം), മോഹിത് ശർമ (50 ലക്ഷം), ഉർവിൽ പട്ടേൽ (20 ലക്ഷം)

റോയൽ‌ ചാലഞ്ചേഴ്സ് ബാംഗ്ലൂർ

വിൽ ജാക്സ് (3.2 കോടി), റീസ് ടോപ്ലി (1.9 കോടി), രജൻ കുമാർ (70 ലക്ഷം), അവിനാഷ് സിങ് (60 ലക്ഷം), സോനു യാദവ് (20 ലക്ഷം), മനോജ് ഭണ്ഡാകെ (20 ലക്ഷം), ഹിമാൻഷു ശർമ (20 ലക്ഷം)

ഡൽഹി ക്യാപിറ്റൽസ്

മുകേഷ് കുമാർ (5.5 കോടി), റിലീ റൂസോ (4.6 കോടി), മനീഷ് പാണ്ഡെ (2.4 കോടി), ഫിൽ സോൾട്ട് (2 കോടി), ഇഷാന്ത് ശർ‌മ (50 ലക്ഷം)

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഷാക്കിബുൽ ഹസൻ (1.5 കോടി), ഡേവിഡ് വീസ് (ഒരു കോടി), എൻ.ജഗദീശൻ (90 ലക്ഷം), വൈഭവ് അറോറ (60 ലക്ഷം), മൻദീപ് സിങ് (50 ലക്ഷം), ലിറ്റൻ ദാസ് (50 ലക്ഷം), കുൽവാന്ത് (20 ലക്ഷം), സുയാൻഷ് ശർമ (20 ലക്ഷം).

ലക്നൗ സൂപ്പർ ജയന്റ്സ്

നിക്കോളാസ് പുരാൻ (16 കോടി), ഡാനിയേൽ സാംസ് (77 ലക്ഷം), അമിത് മിശ്ര (50 ലക്ഷം), റൊമാരിയോ ഷെപ്പേഡ് (50 ലക്ഷം), നവീൻ ഉൽ ഹഖ് (50 ലക്ഷം), ജയദേവ് ഉനദ്കട്ട് (50 ലക്ഷം), യഷ് ഠാക്കൂർ (45 ലക്ഷം), സ്വപ്നിൽ‌ സിങ് (20 ലക്ഷം), യുദ്‌വിർ ചരക് (20 ലക്ഷം) പ്രേരക് മങ്കാദ് (20 ലക്ഷം).

മുംബൈ ഇന്ത്യൻസ്

കാമറൂൺ ഗ്രീൻ (17.5 കോടി), ജെയ് റിച്ചാഡ്സൻ (1.5 കോടി), പീയൂഷ് ചൗള (50 ലക്ഷം), നെഹാൽ വധേര (20 ലക്ഷം), രാഘവ് ഗോയൽ (20 ലക്ഷം), വിഷ്ണു വിനോദ് (20 ലക്ഷം), ഡുവാൻ ജാൻസൻ (20 ലക്ഷം), ഷംസ് മുലാനി (20 ലക്ഷം).

പഞ്ചാബ് കിങ്സ്

സാം കറൻ (18.5 കോടി), സിക്കന്ദർ റാസ (50 ലക്ഷം), ഹർപ്രീത് ഭാട്ടിയ (40 ലക്ഷം), ശിവം സിങ് (20 ലക്ഷം), വിദ്വത് കവേരപ്പ (20 ലക്ഷം), മോഹിത് രാത്ത് (20 ലക്ഷം)

രാജസ്ഥാൻ റോയൽസ്

ജയ്സൻ ഹോൾഡർ (5.75 കോടി), ആഡം സാംപ (1.5 കോടി), ജോ റൂട്ട് (ഒരു കോടി), ഡൊനോവൻ ഫെരേര (50 ലക്ഷം), കെ.എം.ആസിഫ് (30 ലക്ഷം), അബ്ദുൽ ബാസിത് (20 ലക്ഷം), ആകാശ് വശിഷ്ട് (20ലക്ഷം), ക്രുനാൽ റാത്തോർ (20 ലക്ഷം), മുരുഗൻ അശ്വിൻ (20 ലക്ഷം)

സൺറൈസേഴ്സ് ഹൈദരാബാദ്

ഹാരി ബ്രൂക്ക് (13.25 കോടി), മയാങ്ക് അഗർവാൾ (8.25 കോടി), ഹെൻറിച്ച് ക്ലാസൻ (5.25 കോടി),വിവ്രാന്ത് ശർമ (2.6 കോടി), ആദിൽ റാഷിദ് (2 കോടി), മയാങ്ക് ദാഗർ (1.8 കോടി), അകീൽ ഹൊസൈൻ (ഒരു കോടി), മായങ്ക് മാർഖണ്ഡെ (50 ലക്ഷം), ഉപേന്ദ്ര സിങ് (25 ലക്ഷം), സൻവീർ സിങ് (20 ലക്ഷം), അൻമോൽ പ്രീത് (20 ലക്ഷം), സമ്രത് വ്യാസ് (20 ലക്ഷം), നിതീഷ് കുമാർ (20 ലക്ഷം).

English Summary: Sam Curren with a record gain in ipl auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com