കൊച്ചി∙ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ഓൾറൗണ്ടർ നെട്ടൂർ സ്വദേശി അബ്ദുൽ ബാസിതിന്റെ വെടിക്കെട്ട് ബാറ്റിങ് ഇനി രാജസ്ഥാൻ റോയൽസിൽ. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഐപിഎൽ മിനിലേലത്തിൽ 20 ലക്ഷം രൂപയ്ക്കാണ് ബാസിതിനെ രാജസ്ഥാൻ സ്വന്തമാക്കിയത്. 10 മലയാളികൾ ഉണ്ടായിരുന്ന ലേലപ്പട്ടികയിൽ ടീമുകൾ സ്വന്തമാക്കിയ 3 പേരിൽ ഒരാളാണ് ബാസിത്. കെ.എം. ആസിഫ്, വിഷ്ണു വിനോദ് എന്നിവരാണു മറ്റു 2 മലയാളികൾ.
കെഎസ്ആർടിസി ഡ്രൈവർ നെട്ടൂർ പാപ്പനയിൽ അബ്ദുൽ റഷീദിന്റെയും സൽമത്തിന്റെയും മകനാണ്. മഹാരാജാസ് കോളജിൽ 2-ാം വർഷ എംഎ ഹിന്ദി വിദ്യാർഥി.