കറാച്ചി∙ ന്യൂസീലൻഡ് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ കെയ്ൻ വില്യംസന് സെഞ്ചറി (111 നോട്ടൗട്ട്). ടെസ്റ്റിൽ വില്യംസന്റെ 25–ാം സെഞ്ചറി നേട്ടമാണിത്. വില്യംസന്റെ സെഞ്ചറിയുടെ ബലത്തിൽ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിന് ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 6ന് 440 റൺസ് എന്ന നിലയിലുള്ള ന്യൂസീലൻഡിന് നിലവിൽ 2 റൺസ് ലീഡാണുള്ളത്. സ്കോർ: പാക്കിസ്ഥാൻ– 438, ന്യൂസീലൻഡ്– 6ന് 440.ഇഷ് സോദിയാണ് (1) വില്യംസനൊപ്പം ക്രീസിൽ. പാക്കിസ്ഥാനായി സ്പിന്നർ അബ്രാർ അഹമ്മദ് 3 വിക്കറ്റ് നേടി.
English Summary: Kane Williamson's century