ADVERTISEMENT

ഗുവാഹത്തി∙ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റ് താൻ ഉപേക്ഷിച്ചിട്ടില്ലെന്ന് ടീം ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ. ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായ നിലവിലുള്ള ട്വന്റി20 ടീമിൽ രോഹിത്തും സീനിയർ താരങ്ങളായ വിരാട് കോലി, കെ.എൽ. രാഹുൽ എന്നിവരും ഉൾപ്പെട്ടിരുന്നില്ല. അടുത്ത ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ട് യുവടീമിനെ തയാറാക്കുകയാണ് ബിസിസിഐയുടെ ഉദ്ദേശ്യമെന്ന് സൂചനയുണ്ട്.

അതേസമയം,  എല്ലാ ഫോർമാറ്റും തുടർച്ചയായി കളിക്കുന്നത് അസാധ്യമാണെന്നും താരങ്ങൾക്കു വിശ്രമം നൽകേണ്ടി വരുമെന്നും രോഹിത് പറഞ്ഞു. ഇനി നടക്കാനുള്ളത് ന്യൂസീലൻഡിനെതിരെ 3 ട്വന്റി20 മത്സരങ്ങളാണ്. ഐപിഎലിനു ശേഷം എന്താണു സംഭവിക്കുന്നതെന്നു നോക്കാം. ട്വന്റി20 ഫോർമാറ്റ് ഉപേക്ഷിക്കാൻ തനിക്കു പദ്ധതികളില്ലെന്നും രോഹിത് പറഞ്ഞു.

English Summary: I have not decided to give up the T20 format: Rohit Sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com