ADVERTISEMENT

ബെംഗളൂരു∙ സി.കെ.നായിഡു അണ്ടർ 25 ക്രിക്കറ്റ് ടൂർണമെന്റിൽ ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ കേരളത്തിന് 9 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് ഒന്നാം ഇന്നിങ്സിൽ 221 റൺസെടുത്തു. കേരളത്തെ 162 റൺസിനു പുറത്താക്കി 59 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഉത്തരാഖണ്ഡ് 109 റൺസിന് ഓൾ ഔട്ടായി. 169 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. കേരളത്തിനു വേണ്ടി ക്യാപ്റ്റൻ കൃഷ്ണപ്രസാദ് (68*) ആനന്ദ് കൃഷ്ണൻ (52) എന്നിവർ അർധ സെഞ്ചറി നേടി.

English Summary: CK Naidu Trophy; Kerala won by 9 wickets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com