തിരുവനന്തപുരം∙ 15ന് തലസ്ഥാനം വേദിയാകുന്ന ഇന്ത്യ–ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഇന്ന് കൊൽക്കത്തയിലെ മത്സര ശേഷം ഇരുടീമുകളും നാളെ തിരുവനന്തപുരത്തെത്തും.
മത്സര പിച്ച് തയാറാക്കുന്നതിനു മേൽനോട്ടം വഹിക്കാൻ ബിസിസിഐ ക്യുറേറ്റർ എത്തി. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലെ എട്ട് വിക്കറ്റുകളിൽ സെന്റർ വിക്കറ്റാണ് മത്സരത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം. രാവിലെ 11.30 മുതൽ കാണികൾക്കു സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കും. ടിക്കറ്റ് വിൽപന തുടരുകയാണ്. 1000,2000 രൂപ ടിക്കറ്റുകൾ പേയ്ടിഎം ഇൻസൈഡർ വഴി ഓൺലൈനായി വാങ്ങാം.
English Summary: India vs Sri Lanka one day cricket match