ADVERTISEMENT

തിരുവനന്തപുരം ∙ സർവീസസിനെതിരായ മത്സരത്തിൽ കേരളത്തെ തകർച്ചയിൽ നിന്നു ഉജ്വല ജയത്തിലേക്കു നയിച്ച മുൻ നായകൻ സച്ചിൻ ബേബി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4000 റൺസ് ക്ലബ്ബിൽ ഇടം പിടിച്ചു. 2009ൽ ആന്ധ്രക്കെതിരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച 34 വയസ്സുകാരൻ സച്ചിൻ 80 മത്സരങ്ങളിൽ 9 സെഞ്ചറിയും 20 അർധ സെഞ്ചറിയുമായി 4149 റൺസാണ് ഇതുവരെ നേടിയത്. അതിൽ ഈ സീസണിലെ 5 മത്സരങ്ങളിൽ മാത്രം അടിച്ചു കൂട്ടിയത് 2 സെഞ്ചറിയും 3 അർധ സെഞ്ചറിയുമടക്കം 613 റൺസ്.

‘സർവീസസിനെതിരെ നമ്മൾ 4ന് 19 റൺസ് എന്ന നിലയിലായപ്പോൾ ചെറിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ 2016ൽ രഞ്ജിയിൽ എന്റെ ഉയർന്ന സ്കോറായ 250 റൺസ് നേടിയത് സർവീസസിനെതിരെയായിരുന്നു. അന്ന് ആ ഇന്നിങ്സിലും കൂട്ടായിരുന്ന അക്ഷയ് ചന്ദ്രനാണ് ഇവിടെയും ഒപ്പമുണ്ടായിരുന്നത്. ഞാൻ ആ പഴയ ഇന്നിങ്സിന്റെ കാര്യം ഓർമിപ്പിച്ചു. അതേ സ്പിരിറ്റോടെ ഞങ്ങൾ കളിച്ചതോടെ ആത്മവിശ്വാസത്തോടെ സ്കോർ ചെയ്യാനായി. പിന്നാലെ വന്ന സൽമാനും സിജോമോനും നല്ല പിന്തുണ നൽകി’– സച്ചിൻ പറഞ്ഞു.

രഞ്ജിയിൽ കേരളത്തെ ആദ്യമായി ക്വാർട്ടറിലും സെമിയിലും എത്തിച്ച നായകനായ സച്ചിൻ ഇന്ത്യ എ ടീമിലും ഇടം പിടിച്ചിട്ടുണ്ട്.

Content Highlights: Sachin Baby, Ranji Trophy, Kerala Cricket Team, KCA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com