ADVERTISEMENT

തിരുവനന്തപുരം∙ കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യ– ശ്രീലങ്ക മത്സരത്തിനിടെ ഗ്രൗണ്ടിലേക്കു കടന്നുകയറി ആരാധകൻ. വിരാട് കോലിയെ കാണുന്നതിനായിരുന്നു സകല സുരക്ഷാ സംവിധാനങ്ങളും ചാടിക്കടന്ന് ആരാധകൻ ഗ്രൗണ്ടിലെത്തിയത്. അപ്രതീക്ഷിതമായി ആരാധകൻ ഗ്രൗണ്ടിലെത്തിയപ്പോൾ കോലിക്കൊപ്പമുള്ള സഹതാരങ്ങളെല്ലാം ഞെട്ടി. കോലിയുടെ കാലി‍ൽ തൊടാനായിരുന്നു ആരാധകന്റെ ശ്രമം.

ഈ സമയത്ത് കോലിക്കൊപ്പം നിൽക്കുന്ന ആരാധകന്റെ ചിത്രമെടുത്തു കൊടുത്തത് സൂര്യകുമാര്‍ യാദവായിരുന്നു. സൂര്യകുമാർ മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കുന്നതിന്റെ ചിത്രങ്ങള്‍  പുറത്തുവന്നിട്ടുണ്ട്. 317 റൺസിനാണ് തിരുവനന്തപുരത്ത് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. ഇതോടെ ഏകദിന പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 390 റൺസെടുത്തു. 110 പന്തുകൾ നേരിട്ട വിരാട് കോലി 166 റൺസുമായി പുറത്താകാതെ നിന്നു. യുവതാരം ശുഭ്മൻ ഗിലും സെഞ്ചറി തികച്ചു. 97 പന്തുകൾ നേരിട്ട താരം 116 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ ലങ്കയെ 73 റൺസിനു പുറത്താക്കിയാണ് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ റൺ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണ് ഇന്ത്യ ഇന്നലെ ശ്രീലങ്കയ്ക്കെതിരെ നേടിയത്.

English Summary: Fan Invades Field, Touches Virat Kohli's Feet As Team Mates Looked On

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com