കൊച്ചി ∙ രാഹുൽ ദ്രാവിഡിന്റെ മകൻ കൊച്ചിയുടെ ക്രിക്കറ്റ് ക്രീസിൽ. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ ഇളയ മകൻ അൻവയ് ദ്രാവിഡാണു കർണാടക അണ്ടർ–14 ടീമിന്റെ നായകനായി രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയത്.
കേരളം വേദിയൊരുക്കുന്ന പി.കൃഷ്ണമൂർത്തി ട്രോഫി ദക്ഷിണ മേഖലാ ടൂർണമെന്റിലാണു ജൂനിയർ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഹൈദരാബാദിനെതിരെ കർണാടക ഇറങ്ങിയത്. രാഹുൽ ദ്രാവിഡിനെപ്പോലെ വിക്കറ്റ് കീപ്പിങ് കൂടി വശമുള്ള ബാറ്ററാണ് അൻവയ്.
English Summary: Anvay Dravid playing at Kochi for Karnataka