ADVERTISEMENT

മുംബൈ∙ ടീം ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെ മോശം പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ബംഗ്ലദേശിനെതിരെ ഇരട്ട സെഞ്ചറി നേടിയ ശേഷം ഇഷാൻ കിഷന്റെ കരിയർ ഗ്രാഫ് ഉയരുമെന്നാണു പ്രതീക്ഷിച്ചതെന്നും എന്നാൽ അതുണ്ടായില്ലെന്നും ഗംഭീർ പറഞ്ഞു. ‘‘ഇഷാൻ കിഷന്റെ പ്രകടനം ആശ്ചര്യമുണ്ടാക്കുന്നതാണ്. കാരണം ബംഗ്ലദേശിനെതിരായ ഇരട്ട സെഞ്ചറി നേടിയ ശേഷം അദ്ദേഹത്തിന്റെ ബാറ്റിങ് ആ രീതിയിലായിരുന്നു.’’– ഒരു സ്പോർട്സ് മാധ്യമത്തോട് ഗംഭീർ പറഞ്ഞു.

‘‘‍ഡബിൾ സെഞ്ചറി നേടിയതിനു ശേഷം അദ്ദേഹം ബാറ്റിങ്ങില്‍ ബുദ്ധിമുട്ടുകയാണ്. അത്തരമൊരു ഇന്നിങ്സിനു ശേഷം ഇഷാന്റെ പ്രകടനം ഉയരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.’’– ഗംഭീർ വ്യക്തമാക്കി. ഇന്ത്യയുടെ യുവ താരങ്ങളെല്ലാം ബാറ്റിങ് മെച്ചപ്പെടുത്തുന്നതിനു കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഗംഭീർ പറഞ്ഞു.

ബംഗ്ലദേശിനെതിരായ ‍ഇരട്ട സെഞ്ചറിക്കു ശേഷം അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇഷാൻ കിഷൻ കളിച്ചത്. എന്നാൽ എട്ട് ഇന്നിങ്സുകളിൽനിന്നായി 93 റൺസ് നേടാൻ മാത്രമാണു താരത്തിനു സാധിച്ചത്. ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ ഓപ്പണറായി ഇറങ്ങിയ ഇഷാൻ 32 പന്തിൽ 19 റൺസാണു നേടിയത്. താരം റൺഔട്ടായി പുറത്താകുകയായിരുന്നു.

English Summary: Gambhir 'surprised' by Ishan Kishan's massive loss of form in T20Is

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com