ADVERTISEMENT

ചെന്നൈ ∙ ഇന്ത്യൻ താരം മുരളി വിജയ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. 61 ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടെ ഇന്ത്യയ്ക്കായി 89 മത്സരങ്ങൾ കളിച്ച വിജയ് ട്വിറ്ററിലൂടെയാണ് വിരമിക്കൽ തീരുമാനം അറിയിച്ചത്. ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമിടുകയാണെന്നും ബിസിനസ് ഉൾപ്പെടെ ക്രിക്കറ്റുമായി ബന്ധപ്പെട്ട പുതിയ മേഖലകളിൽ സജീവമാകുകയാണ് ലക്ഷ്യമെന്നും മുപ്പത്തെട്ടുകാരനായ താരം ട്വീറ്റ് ചെയ്തു. 

  2008 നവംബറി‍ൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറിയ മുരളി വിജയ് ദീർഘനാൾ ടെസ്റ്റ് ടീമിലെ ഓപ്പണറായിരുന്നു. 61 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 3982 റൺസ് നേടിയ താരം 12 സെഞ്ചറിയും 15 അർധ സെഞ്ചറിയും സ്വന്തമാക്കി. 

  17 ഏകദിനങ്ങളിൽ‌ നിന്നായി 339 റൺസും 9 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 169 റൺസും നേടിയിട്ടുണ്ട്. 2018 ഡിസംബറിൽ പെർത്തിൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത്. 

English Summary: Murali Vijay retired from international cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com