ADVERTISEMENT

ഇസ്‍ലാമബാദ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് വേദിയെച്ചൊല്ലിയുള്ള വിവാദത്തിൽ വീണ്ടും പ്രതികരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. പാക്കിസ്ഥാനിലേക്കു വരുന്നില്ലെങ്കിൽ ഇന്ത്യൻ ടീം നരകത്തിലേക്കു പോകട്ടെയെന്ന് മിയാൻദാദ് പറഞ്ഞത് നേരത്തേ വൻ വിവാദമായിരുന്നു. ഇന്ത്യ, പാക്കിസ്ഥാനിൽ കളിക്കാൻ വന്നില്ലെങ്കിൽ ഒരു പ്രശ്നവുമില്ലെന്ന് മിയാൻദാദ് പറഞ്ഞു.

‘‘നരകം എന്നാൽ എന്താണെന്നു നിങ്ങൾക്ക് അറിയാമോ? നിങ്ങൾക്കു കളിക്കാൻ താൽപര്യമില്ലെങ്കിൽ വേണ്ട. ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോടു നിങ്ങൾ ചോദിക്കൂ. ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് വേണമെന്ന് അവർ പറയും. അതു രണ്ടു ടീമുകൾക്കുമാണു ഗുണം ചെയ്യുക. പാക്കിസ്ഥാൻ ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ്, ഹോക്കി താരങ്ങളെ വാർത്തെടുത്ത രാജ്യമാണ്.’’– മിയാൻദാദ് ഒരു യുട്യൂബ് വിഡിയോയിൽ പറഞ്ഞു.

‘‘ലോകത്ത് എല്ലായിടത്തും അയൽ രാജ്യങ്ങൾ തമ്മിൽ മത്സരങ്ങൾ കളിക്കുന്നുണ്ട്. നേരത്തേ ഇരു ടീമുകളും അങ്ങോട്ടും, ഇങ്ങോട്ടും കളിക്കാൻ പോകുമായിരുന്നു. ഇന്ത്യൻ ടീം പാക്കിസ്ഥാനിലെത്തുമ്പോൾ ഇന്ത്യക്കാർ കളി കാണാൻ പാക്കിസ്ഥാനിൽ വരും. അപ്പോഴേക്കും ഹോട്ടൽ മുറികളെല്ലാം നേരത്തേ ബുക്കിങ് ആയിട്ടുണ്ടാകും. ലാഹോറിലെ ആളുകൾ ഇന്ത്യക്കാരെ സ്വന്തം വീടുകളിലേക്കു ക്ഷണിച്ചുകൊണ്ടുപോയിട്ടുണ്ട്. അതു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ സ്വാധീനം ചെലുത്തുമായിരുന്നു.’’– മിയാൻദാദ് പ്രതികരിച്ചു.

English Summary: If you don't want to play just don't, We don't have a problem: Javed Miandad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com