ADVERTISEMENT

നാഗ്പൂർ∙ ഇന്ത്യയും ഓസ്ട്രേലിയയും ഇത്തവണ നേർക്കുനേർ വരുമ്പോൾ ഇരുടീമിന്റെയും പ്രധാന ലക്ഷ്യം ഒന്നാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇടംപിടിക്കുക. നിലവിൽ പോയിന്റ് പട്ടികയിൽ ആദ്യ 2 സ്ഥാനക്കാരാണ് ഓസ്ട്രേലിയയും ഇന്ത്യയും. മൂന്നാമതു ശ്രീലങ്കയും നാലാമതു ദക്ഷിണാഫ്രിക്കയുമാണ്. ശ്രീലങ്ക–ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക–വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരകൾ നടക്കാനുണ്ട്.

ഫൈനൽ സാധ്യതകൾ:

ഓസ്ട്രേലിയ: പട്ടികയിൽ ഒന്നാമതുള്ള ഓസ്ട്രേലിയയ്ക്ക് 75.56% പോയിന്റുണ്ട്. ഏറെക്കുറെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയ്ക്കെതിരെ 4 മത്സരങ്ങളും പരാജയപ്പെടുകയും ശ്രീലങ്ക ന്യൂസീലൻഡിനെതിരായ പരമ്പര തൂത്തുവാരുകയും ചെയ്താൽ ഓസ്ട്രേലിയ പുറത്താകും. ഇന്ത്യയും ശ്രീലങ്കയും ഫൈനലിലെത്തും. 

ഇന്ത്യ: ഓസ്ട്രേലിയയ്ക്കെതിരെ 4–0, 3–0, 3–1 എന്നിങ്ങനെ പരമ്പര സ്വന്തമാക്കിയാൽ ഇന്ത്യയ്ക്കു ഫൈനലിലെത്താം. പരമ്പര 2–2 സമനിലയാവുകയും ശ്രീലങ്ക 2–0ന് ന്യൂസീലൻഡിനെ തോൽപിക്കുകയും ചെയ്താൽ ഇന്ത്യ പുറത്താകും. പരമ്പര 1–1 സമനില ആകുകയും ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസിനെതിരായ പരമ്പര തൂത്തുവാരുകയും ചെയ്താലും ഇന്ത്യ പുറത്താകും.

English Summary: World Test Championship Final,  Chances for India and Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com