ADVERTISEMENT

കേപ്ടൗൺ∙ ട്വന്റി20 വനിതാ ലോകകപ്പിൽ ആദ്യ മത്സരം കളിക്കാനൊരുങ്ങുന്ന ഇന്ത്യയ്ക്കു തിരിച്ചടി. പരുക്കേറ്റ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന പാക്കിസ്ഥാനെതിരായ ആദ്യ മത്സരം കളിക്കില്ലെന്നാണു വിവരം. ഞായറാഴ്ച കേപ്ടൗണിലാണ് ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്കെതിരായ സന്നാഹ മത്സരത്തിനിടെ സ്മൃതിക്ക് വിരലിനു പരുക്കേറ്റിരുന്നു.

തുടർന്ന് ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ സ്മൃതി മന്ഥന കളിച്ചിരുന്നില്ല. സ്മൃതിയുടെ പരുക്കു പൂർണമായും മാറിയിട്ടില്ലെന്നും രണ്ടാം മത്സരം മുതൽ താരത്തിനു കളിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും പരിശീലകൻ ഋഷികേശ് കനിത്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും നേരത്തേ പരുക്കേറ്റിരുന്നു.

ഹർമൻപ്രീതിന്റെ പരുക്കു പൂർണമായും ഭേദപ്പെട്ടതായി പരിശീലകൻ അറിയിച്ചു. വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ ടീമുകൾ പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരയ്ക്കിടെയാണ് ഇന്ത്യൻ ക്യാപ്റ്റന് മുതുകിനു പരുക്കേറ്റത്. ലോകകപ്പിൽ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, വെസ്റ്റിൻഡീസ്, അയര്‍ലൻഡ് ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ കളിക്കുന്നത്.

English Summary: Smriti Mandhana Ruled Out Of India's Women's T20 World Cup Opener Against Pakistan: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com