ADVERTISEMENT

ലണ്ടൻ ∙ ‘മങ്കാദിങ്’ റണ്ണൗട്ടുകൾ മാന്യമായ പുറത്താക്കൽ രീതിയാണെന്ന് ആവർത്തിച്ച് ക്രിക്കറ്റിലെ നിയമ രൂപീകരണ, പരിഷ്കരണ സമിതിയായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി). മങ്കാദിങ് നടത്തുന്ന ബോളർമാർ വില്ലൻമാരല്ല. ഇവിടെ നിയമം ലംഘിക്കുന്നത് നോൺ സ്ട്രൈക്കർമാരാണ്– എംസിസി പറഞ്ഞു.

പന്ത് റിലീസ് ചെയ്യുന്നതിനു മുൻപു ക്രീസ് വിട്ടിറങ്ങുന്ന നോൺ സ്ട്രൈക്കറെ റണ്ണൗട്ടാക്കുന്ന മങ്കാദിങ്ങിന് കഴിഞ്ഞവർഷം തന്നെ എംസിസി നിയമസാധുത നൽകിയിരുന്നതാണ്. എല്ലാ വിഭാഗത്തിലുമുള്ള ക്രിക്കറ്റ് മത്സരങ്ങളിലും മങ്കാദിങ് പ്രാബല്യത്തിലാക്കാനും നീക്കമുണ്ട്.

English Summary: MCC to expand Mankading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com