ADVERTISEMENT

ലാഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റില്‍ തകർപ്പൻ പ്രകടനവുമായി ലാഹോർ ക്വാലാൻഡേഴ്സ് ടീം ക്യാപ്റ്റൻ ഷഹീൻ ഷാ അഫ്രീദി. ഞായറാഴ്ച നടന്ന പെഷവാർ സൽമി ടീമിനെതിരായ മത്സരത്തിൽ നാല് ഓവറുകൾ പന്തെറിഞ്ഞ ഷഹീൻ അഫ്രീദി 40 റൺസ് വഴങ്ങി നേടിയത് അഞ്ച് വിക്കറ്റുകൾ. പാക്കിസ്ഥാൻ ദേശീയ ടീം ക്യാപ്റ്റൻ ബാബർ അസമിനെ അടക്കം ബോൾഡാക്കിയാണ് അഫ്രീദി അഞ്ചു വിക്കറ്റിലെത്തിയത്. പെഷവാർ സൽമിയുടെ മറുപടി ബാറ്റിങ്ങിൽ ഷഹീൻ അഫ്രീദിയുടെ ആദ്യ പന്തിൽ തന്നെ ബാറ്റർ മുഹമ്മദ് ഹാരിസിന്റെ ബാറ്റ് രണ്ടായി പിളർന്നുപോയി.

പകരം ബാറ്റ് എത്തിച്ച് ഹാരിസ് ഒരുങ്ങിയെങ്കിലും അടുത്ത പന്തിൽ താരം ബോൾഡായി. മൂന്നാം ഓവറിലെ അവസാന പന്തിലാണ് ബാബർ അസമിനെ ഷഹീൻ അഫ്രീദി ബോൾഡാക്കിയത്. ജെയിംസ് നീഷം, വഹാബ് റിയാസ്, സാദ് മസൂദ് എന്നിവരെയും പുറത്താക്കിയത് ഷഹീൻ അഫ്രീദിയാണ്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലാഹോർ ക്വാലാൻ‍ഡേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 241 റൺസാണു നേടിയത്.

ഫഖർ സമാനും അബ്ദുല്ല ഷഫീഖും അർധ സെഞ്ചറി നേടി. 45 പന്തുകൾ നേരിട്ട ഫഖർ സമാൻ 96 റണ്‍സെടുത്തു. അബ്ദുല്ല ഷഫീഖ് 41 പന്തിൽ 75 റൺസ് നേടി. ലാഹോറിനായി സാം ബില്ലിങ്സും (23 പന്തിൽ 47) തിളങ്ങി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനേ പെഷവാർ സൽമിക്കു സാധിച്ചുള്ളൂ.

English Summary: Shaheen Afridi Breaks Bat, Shatters Stumps On First Two Deliveries Of Innings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com