ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പേസർ ഷാർദൂൽ ഠാക്കൂറും കൂട്ടുകാരി മിതാലി പാരുൽക്കറും വിവാഹിതരായി. മുംബൈയിൽ മറാഠി ആചാര പ്രകാരമായിരുന്നു തിങ്കളാഴ്ച വിവാഹം നടന്നത്. കഴിഞ്ഞ വര്‍ഷം നവംബർ 29ന് ഇരുവരുടേയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വിവാഹ നിശ്ചയം നടത്തിയിരുന്നു.

താനെയിൽ ‘ഓൾ ദ് ബേക്സ്’ എന്ന സ്ഥാപനം നടത്തുകയാണ് മിതാലി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ഇരുവരുടെയും സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തിനെത്തി. ഈ വർഷം ആദ്യം നടന്ന ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലാണ് ഷാർദൂൽ ഠാക്കൂർ ഒടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്.

ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഷാർദൂൽ ഠാക്കൂറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ്.

ഷാർദൂൽ ഠാക്കൂറും ഭാര്യ മിതാലിയും. Photo: Instagram@ShardulThakur
ഷാർദൂൽ ഠാക്കൂറും ഭാര്യ മിതാലിയും. Photo: Instagram@ShardulThakur
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, രോഹിത്തിന്റെ ഭാര്യ ഋതിക, ഇന്ത്യൻ താരം ശ്രേയസ് അയ്യർ, ധനശ്രീ വർമ എന്നിവർ ഷാർദൂലിനൊപ്പം. Photo: Instagram@ShardulThakur

English Summary: Shardul Thakur Gets Married To Mittali Parulkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com